ഹാപ്പി എക്സാം വർക്ക്‌ഷോപ്പ്

ഹാപ്പി എക്സാം ശിൽപശാല മർകസ് ബോയ്‌സ് സ്കൂൾ പി ടി എ പ്രസിഡന്റ് കെ കെ ഷമീം ഉദ്‌ഘാടനം ചെയ്യുന്നു

കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾക്ക് പൊതുപരീക്ഷ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതിനായി ഹാപ്പി എക്‌സാം ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ കെ ഷമീം വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹ്സിനലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ഡോ. മുഹമ്മദലി മാടായി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹമീദ് കെ വയനാടിന് വിദ്യാർഥികളും അധ്യാപകരും യാത്രയയപ്പ് നൽകി. അധ്യാപകാരായ മുഹമ്മദ് അബ്ദുറഹ്‌മാൻ പെരുമണ്ണ, അബ്ദുറഹീം ഓണത്ത്, കലാം മാവൂർ, ജ്യോതിഷ് കെ വി, നജ്‌മുദ്ദീൻ പി എ, സുഹൈൽ നൂറാനി എന്നിവർ സംബന്ധിച്ചു. സൗഹൃദ ക്ലബ് കൺവീനർ മുഈനുദ്ദീൻ വയനാട് സ്വാഗതവും ക്ലാസ് ലീഡർ ഹാദി കണ്ണൂർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News