മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയയും പരത്തുന്ന പ്രേംകുമാറിനെതിരെ കേസെടുക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം തളിക്ഷേത്രത്തിലെ ഗോപുര വാതിൽ 2007 ൽ കത്തിനശിച്ചതിനെ പരമാർശിച്ച് മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയയും പരത്തുന്ന പ്രേംകുമാർ എന്ന പ്രച്ഛന്ന സംഘപരിവാർ വംശീയ വാദിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ പി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്വേഷവും കലാപാഹ്വാനവും നടത്തിയതിന് കേസെടുക്കാന്‍ സർക്കാർ തയ്യാറാവണം.

പോലീസോ അന്വേഷണ സംഘമോ ക്ഷേത്ര കമ്മിറ്റിയോ പോലും ഉന്നയിക്കാത്ത ഇത്തരം വെറുപ്പ് കലർന്ന നുണകൾ സമൂഹത്തിലേക്ക് വിസർജിക്കുന്നവരെ കേരള ജനത കരുതിയിരിക്കണമന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി സി എച് സലാം മാസ്റ്റർ, ട്രഷറർ അഷ്റഫ് കുറുവ, വൈസ് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, ജസീല കെ പി, ഡാനിഷ് മങ്കട, നസീമ സി എച്ച്, മുഖീമുദ്ദീൻ, സൈതാലി വലമ്പൂര്,ഷിഹാബ് തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News