ക്ഷേമനിധി ആനുകൂലങ്ങൾ പരിഷ്കരിക്കണം: മറിയം റഷീദ ഖാജ

ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ ജില്ല നേതൃസംഗമം ജില്ലാ പ്രസിഡണ്ട് മറിയം റഷീദ് ഖാജ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മലപ്പുറം: കാലാകാലങ്ങളിൽ നിശ്ചയിക്കപ്പെട്ട തൊഴിലാളി വിഹിതം നൽകിയിട്ടും തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ മാത്രം പരിഷ്കരിക്കപെടുന്നില്ലന്നും, ഭരണകൂടങ്ങൾ സൃഷ്ടിച്ചെടുക്കുന്ന വില കയറ്റത്തെ നേരിടുവാൻ തൊഴിലാളികൾക്ക് കഴിയുന്നില്ലന്നും, പ്രധാനമന്ത്രിയുടെ ഗ്യാരണ്ടി പരസ്യങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണന്നും ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ ഖാജ പറഞ്ഞു. മലപ്പുറം സാബിർ ഹൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന ടൈലറിംഗ് ആൻഡ് ഗാർമൻ്റെ് വർകേഴ്സ് യൂണിയൻ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി ടി അബൂബക്കർ, ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ഷലീജ കീഴുപറമ്പ്, അനിത ദാസ്, സമീറ വടക്കാങ്ങര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News