ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കിക്ക്ഓഫ് മാര്‍ച്ച് 9-ന്

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) നേതൃത്വത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലുള്ള പുന്റ കാനായില്‍ വച്ച് ഓഗസ്റ്റ് 8,9,10,11 തീയതികളില്‍ നടക്കുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്ക്ഓഫ് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ (7800 Lyons Street, Morton Groove, IL) വച്ച് മാര്‍ച്ച് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്നതാണ്.

ഫോമ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡന്റ് റ്റോമി എടത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ജേക്കബ് തോമസ് (പ്രസിഡന്റ്), ഓജസ് ജോണ്‍ (സെക്രട്ടറി), ബിജു തോണിക്കടവില്‍ (ടഷറര്‍), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്), ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജെയിംസ് ജോര്‍ജ് (ജോ. സെക്രട്ടറിമാര്‍) എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. കൂടാതെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ പാട്ടപതി എന്നിവരും സംബന്ധിക്കുന്നതാണ്.

ഷിക്കാഗോയില്‍ നിന്നും ഏകദേശം അമ്പതിലധികം ആളുകള്‍ കുടുംബ സമേതം പുന്റാ കാനായില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. ഈ കണ്‍വന്‍ഷന്‍ നല്ല ഒരു വെക്കേഷനായിട്ട് മാറിയതിലുള്ള സന്തോഷവും അവര്‍ രേഖപ്പെടുത്തി.

ഷിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫിനോട് അനുബന്ധിച്ച് കുടുംബ സംഗമവും നടക്കുന്നതാണ്. എല്ലാവരേയും കുടുംബ സമേതം പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ദിനവും വിവിധ പരിപാടികളും മാര്‍ച്ച് 9-ന് നടക്കുന്ന പരിപാടിയില്‍ അരങ്ങേറുന്നതാണ്. അറുപതിലധികം വനിതകള്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോ പരിപാടികളുടെ പ്രത്യേകതയാണ്.

പുന്റാ കാനായില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനോടനുബന്ധിച്ച് 224- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും നടക്കുന്നതാണ്. ഇതിന്റെ മുന്നോടിയായി എല്ലാ സ്ഥാനാര്‍ത്ഥികളേയും പരിചയപ്പെടുത്തുന്ന ഒരു ചടങ്ങ് കൂടി പ്രസ്തുത യോഗത്തില്‍ വച്ച് ഉണ്ടായിരിക്കുന്നതാണ്.

അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുനിന്നും ഫോമയുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും. ഫോമയുടെ എല്ലാ അസോസിയേഷന്‍ അംഗങ്ങളേയും ഭാരവാഹികളേയും, മറ്റുള്ളവരേയും മാര്‍ച്ച് 9-ന് മോര്‍ട്ടന്‍ഗ്രോവില്‍ വച്ച് നടക്കുന്ന പരിപാടിയിലേക്ക് ടോമി എടത്തില്‍ (847 414 6757), സണ്ണി വള്ളിക്കളം, ജോണ്‍ പാട്ടപതി, ജോയി ഇണ്ടിക്കുഴി, സിബി പാത്തിക്കല്‍, ആഷാ മാത്യു, ഡോ. സാല്‍ബി ചേന്നോത്ത്, സിബു കുളങ്ങര, ജോസി കുരിശിങ്കല്‍, പീറ്റര്‍ കുളങ്ങര, ബിജി എടാട്ട്, ജൂബി വള്ളിക്കളം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ലിസി ഇണ്ടിക്കുഴി, റോസ് വടകര, ശ്രീജ നിഷാദ്, ശ്രീദേവി പണ്ടാല, ലിന്റാ ജോളിസ്, ജിനു ടോം, ജോഷി വള്ളിക്കളം എന്നിവര്‍ ക്ഷണിച്ചു.

Print Friendly, PDF & Email

Leave a Comment

More News