മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്പ്സ്റ്റേറ്റിന് പുതിയ നേതൃത്വം

സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക് ) അപ്പ്സ്റ്റേറ്റ് അടുത്ത രണ്ടു വർഷത്തേക്കുള്ള (2024-26 ) പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ഇരുപതു വർഷത്തിലേറെ പാരമ്പര്യമുള്ള ഈ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസ് മോടൂർ (പ്രസിഡന്റ്), സംഗീത് പോൾ (വൈസ് പ്രസിഡന്റ്), കപിൽ ചാലിൽ മഠത്തിൽ (സെക്രട്ടറി), രഞ്ജൻ ഭാസി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഇവർക്കൊപ്പം സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ (അഡ്വൈസറി കമ്മിറ്റി മെമ്പർ), സുതീഷ് തോമസ്, കൊച്ചുമോൻ പാറക്കാട്ട്, നാൻസി മേരി ആന്റണി, സുമൻ വർഗീസ്, ലക്ഷ്മി ആനന്ദ്, അഞ്ജു രഞ്ജൻ, അലക്സാണ്ടർ കുര്യൻ, ജോർജ് കുര്യൻ, ജോൺ മാത്യു (റെജി), ജേക്കബ് ഫിലിപ്പോസ് എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങളുമാണ്.

Print Friendly, PDF & Email

Leave a Comment