സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിലെ പ്രതികള്‍ എസ്എഫ്ഐ ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങൾ അതിനാണ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News