വനിതാ ദിനത്തിൽ ചർച്ചാ സംഗമം

പെരിന്തൽമണ്ണ: മാർച്ച് 8 വനിതാ ദിനത്തിൽ ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സംഗമത്തിൽ പ്രൊഫ. ഡോ. മേരി ജോർജ് (യൂനിവേഴ്‌സിറ്റി കോളജ് മുൻ എച്ച്ഒഡി), ഡോ. സുൽഫിയ സമദ്, ഡോ. നസ്രീന ഇല്യാസ്, സജീദ് ഖാലിദ് (ട്രഷർ, വെൽഫെയർ പാർട്ടി കേരള), ഫായിസ വി.എ (സംസ്ഥാന പ്രസിഡണ്ട്, വിമൺ ജസ്റ്റിസ് മൂവ്‌മെന്റ്) എന്നിവർ പങ്കെടുത്ത് സംസാരിക്കും.

പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരണയോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം നസീറ ബാനു, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അത്തീഖ്, വൈസ് പ്രസിഡന്റ് ഷുക്കൂർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News