തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു

എടത്വ: തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു. ചെയർമാൻ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി പ്രകാശ് പനവേലി വികസന രേഖ അവതരണം നിർവഹിച്ചു. തലവടി പടിഞ്ഞാറെക്കര മാർത്തോമാ ചർച്ച് വികാരി ഫാദർ സുനിൽ മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്’, എൽസി പ്രകാശ്, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ,ആർ. മോഹനൻ, ലയൺസ് ക്ളബ് എടത്വ ടൗൺ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,  കെ ഒ തോമസ് പി.കെ വർഗ്ഗീസ് ,എലിസബേത്ത് വർഗ്ഗീസ്, അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ. 73-ാം ജന്മദിനം ആഘോഷിച്ച ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരിയെ ഷാൾ അണിയിച്ച് ആദരിച്ചു.

കേരള സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാർഡ് നേടിയ റജി പോളിനെയും, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണത്തിന്റെ കീഴിലുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ സുധ എസ്. നമ്പൂതിരി പ്രവർത്തനം നടത്തിയ ബിന്ദു ജയകുമാർ, മഹാത്മ ഗാന്ധി സർവകലാശാല സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയന്‍ സിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സൗമ്യ പ്രേംകുമാർ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവ്വകലാ ശാലയിൽ നിന്നും കലാമണ്ഡലം കളരികളെ കുറിച്ചുള്ള പഠനത്തിൽ പി എച്ച്. ഡി നേടിയ ഡോ. എം. ആർ രഞ്ജിത്ത് കുമാർ, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഡോ. ഗീതു ഭരദ്വാജ്, അമ്പിളി ഐസക്ക്,റോസലിൻ മരിയ ജോൺ, വിനയ പ്രസാദ്, സേതുലക്ഷ്മി വാര്യർ എന്നിവരെ അനുമോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News