രാശിഫലം (മാര്‍ച്ച് 06 ബുധന്‍ 2024)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മ കഴിവുകള്‍ ഇന്ന് പ്രകടമായേക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളെ കുറിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ ദിവസമാണിന്ന്. സുഹൃത്തുക്കളുമായി ഒത്തുചേരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍.

കന്നി: ഇന്ന് നിങ്ങള്‍ ഗുണകരമായ ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദമുണ്ടാകാന്‍ സാധ്യത. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സാമ്പത്തിക ചെലവ് അധികരിക്കാന്‍ സാധ്യത

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു വിദേശ രാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമെ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മ്മിക വൃത്തികളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇന്ന് ബുദ്ധിമുട്ടുണ്ടാകും.

ധനു: ഇന്ന് നിങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി ഉയരും.

മകരം: ആത്മീയ കാര്യങ്ങളിലാകും ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിന് വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. ചികിത്സാപരമായ കാര്യങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ദിവസമാകും. ബിസിനസുകാര്‍ക്ക് ഏറ്റവും മികച്ച ലാഭം കൊയ്യാന്‍ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും പുതിയ കൂട്ടുക്കെട്ട് സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദ യാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ഒരു ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറി ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.

മേടം: നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ഒരു ദിവസമായിരിക്കും‍. ശാരീരികമായ അസ്വസ്ഥതയും ഉത്‌കണ്‌ഠയും പ്രശ്‍നമായേക്കാം. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കിയേക്കും. തീര്‍ഥാടനത്തിന് സാധ്യത കാണുന്നു. സ്വന്തം താത്‌പര്യ പ്രകാരം കാര്യങ്ങള്‍ തീരുമാനിക്കും.

ഇടവം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ദിവസമായിരിക്കും. പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. നല്ല ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ജോലി നിങ്ങളെ ക്ഷീണിതനാക്കിയേക്കും. ഇന്നത്തെ നിങ്ങളുടെ യാത്ര ഫലപ്രദമാകും. ഇന്ന് കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ കുടുംബത്തിനൊപ്പമോ ഒരു ഉല്ലാസ യാത്രക്ക് സാധ്യത. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിന്ന്. നിങ്ങളുടെ ശരീരക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും. ജീവിത പങ്കാളിയുമായുള്ള ഇന്ന് വളരെയധികം സ്‌നേഹത്തിലായിരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ പ്രശസ്‌തി നേടാനാകും. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. നിങ്ങളുടെ കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.

Print Friendly, PDF & Email

Leave a Comment

More News