ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് പിന്തുണയുമായി ക്ഷേത്ര തന്ത്രി

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് ‘ പിന്തുണയുമായി ക്ഷേത്ര തന്ത്രി. തലവടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠര് ആനന്ദ് പട്ടമന യാണ് ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിക്ക് ആദ്യ സംഭാവനയുമായി എത്തിയത്. ക്ഷേത്രതന്ത്രിയുടെ 73-ാം ജന്മദിന ആഘോഷ ചടങ്ങിൽ വെച്ചാണ് ആദ്യ സംഭാവന സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള സ്വീകരിച്ചത്. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ അജികുമാർ കലവറശ്ശേരിൽ അധ്യക്ഷത വഹിച്ചു. രതീഷ് പതിനെട്ടിൽചിറ, കെ. ജെ തോമസ്, മോഹന്നൻ തെന്നശ്ശേരി, രഘുനാഥ്,മനോഹരൻ വെറ്റിലക്കണ്ടം, സുരേഷ് പതിനെട്ടിൽ, ഗിരിജ ആനന്ദ് പട്ടമന , റ്റിഎൻ. ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

എടത്വ ടൗണിലെ നിരാലംബരായവരും മാനസീക രോഗികൾ ഉൾപ്പെടെ എടത്വ പി എച്ച് സി യിലെ രോഗികൾക്കും കൂട്ടിയിരിപ്പ്ക്കാർക്കും സ്പോൺസർമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ,ട്രഷറാർ ജോർജ്ജ്കുട്ടി പീടീകപറമ്പിൽ,ചാരിറ്റി പ്രോഗ്രാം കോർഡിനേറ്റർ വിൽസൻ ജോസഫ് കടുമത്തിൽ എന്നിവർ അറിയിച്ചു.

എടത്വയുടെയും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ അറിവിൽ പട്ടിണി അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
094000 87086

Print Friendly, PDF & Email

Leave a Comment

More News