പത്മജ ‘തന്തക്ക് പിറക്കാത്തവള്‍’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമർശം വിവാദമാകുന്നു. പത്മജ വേണുഗോപാൽ തന്തക്ക് ജനിക്കാത്തവള്‍ എന്നായിരുന്നു രാഹുലിൻ്റെ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

പത്മജ വേണുഗോപാലിനെ രാഹുൽ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചതിലൂടെ ‘ലീഡര്‍’ എന്നറിയപ്പെട്ടിരുന്ന കെ കരുണാകരന് താങ്ങും തണലുമായി നിന്ന സഹധര്‍മ്മിണി കല്യാണിക്കുട്ടിയമ്മയെയാണ് അപമാനിച്ചതെന്നാണ് ചില പ്രതികരണങ്ങൾ. കെ കരുണാകരൻ്റെ സഹപ്രവർത്തകരായ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് അന്നമൂട്ടിയ പത്മജയുടെ അമ്മ കല്യാണിക്കുട്ടിയമ്മയെയാണ് കോൺഗ്രസിലെ ഈ യുവരക്തം അപമാനിച്ചതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നത്.

Print Friendly, PDF & Email

Leave a Comment

More News