സ്ത്രീകളെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്: പത്മജ വേണുഗോപാൽ

പത്തനംതിട്ട : സ്ത്രീകളെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് പത്മജ വേണുഗോപാൽ. ദീർഘകാലമായി കോൺഗ്രസിൽ അപമാനം സഹിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി സ്ത്രീകൾക്ക് ശരിയായ പരിഗണന നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പത്മജ വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്.

സി.പി.ഐ.എമ്മിനും കോൺഗ്രസിനും നല്ല നേതാക്കളില്ലെന്നും അവർ വനിതാ സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും പത്മജ പറഞ്ഞു. എന്നാൽ, സ്ത്രീകൾക്ക് അർഹമായ പരിഗണനയാണ് ബിജെപി നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടേണ്ടിവരുമെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ മൂലമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പത്മജ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ അനവധിയാണെന്നും പത്ത് വർഷത്തിനിടെ എണ്ണമറ്റ വികസന സംരംഭങ്ങളാണ് അദ്ദേഹം രാജ്യത്തിന് കൊണ്ടുവന്നതെന്നും പത്മജ പറഞ്ഞു.. ഭാരതത്തിൻ്റെ വികസനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും പത്മജ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവും ഈ രാജ്യത്തെ ജനങ്ങളാണെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News