മമത ബാനർജിയുടെ പരിക്ക് മസ്തിഷ്കാഘാതം മൂലമാണെന്ന് ഡോക്ടര്‍

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജിക്കേറ്റ പരിക്ക് അബോധാവസ്ഥയിലായതിനെ തുടർന്നുണ്ടായ വീഴ്ചയുടെ ഫലമാണെന്ന് പശ്ചിമ ബംഗാൾ സർക്കാരിലെ മന്ത്രി കൂടിയായ പ്രമുഖ ഡോക്ടർ വിശദീകരിച്ചു.

തൃണമൂൽ കോൺഗ്രസ് മേധാവി സ്വവസ്തിയില്‍ വീണത് മസ്തിഷ്കാഘാതം മൂലമാണെന്നും, അൽപസമയത്തേക്ക് ബോധക്ഷയം സംഭവിച്ചുവെന്നും സംഭവത്തെക്കുറിച്ച് വിശദീകരിക്കവേ മന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാൾ വാണിജ്യ-വ്യവസായ-വനിതാ ശിശു വികസന മന്ത്രി ഡോ. ശശി പഞ്ചയും വ്യാഴാഴ്ച രാത്രി സർക്കാർ നടത്തുന്ന എസ്എസ്‌കെഎം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡയറക്ടർ മണിമോയ് ബന്ദോപാധ്യായയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി അവകാശപ്പെട്ടു. “പിന്നിൽ നിന്നുള്ള തള്ളൽ കാരണം വീണതാണ്” പരിക്ക് പറ്റാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

“ഈ കേസില്‍ സംഭവിച്ചത് സിൻകോപ്പാണ്, ഇര പലപ്പോഴും അല്പസമയത്തേക്ക് പെട്ടെന്ന് അബോധാവസ്ഥയിലാകും. ആരും ഇവിടെ തള്ളുന്ന പ്രശ്നമില്ല, ”ഡോ ശശി പഞ്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിൻകോപ്പ് ഉണ്ടായാൽ, വ്യക്തിക്ക് പെട്ടെന്ന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നു, തുടർന്ന് കുറച്ച് സമയത്തേക്ക് അബോധാവസ്ഥയിലാകുകയും താഴേക്ക് വീഴുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, അപകട വാർത്ത പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള എല്ലാ ദേശീയ നേതാക്കൾക്കും നന്ദി അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി തൻ്റെ ഔദ്യോഗിക എക്‌സില്‍ സന്ദേശങ്ങള്‍ അയച്ചു.

Print Friendly, PDF & Email

Leave a Comment