രാശിഫലം (മാര്‍ച്ച് 16 ശനി 2024)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങൾ ജോലിയില്‍ മികവ് പുലർത്തും. കൂടാതെ പൈതൃകസ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കല-കായിക-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി: നിര്‍മ്മലമായ ഒരു ദിവസമാകും ഇന്ന്. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയാകും നിങ്ങൾ ഈ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങളെ പ്രസന്നമാക്കും. വിദേശത്തേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാകും ഇന്ന്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും.

തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന കാര്യം ഓര്‍ക്കുക. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. ധ്യാനവും ആത്മീയതയുമാകും നിങ്ങള്‍ക്ക് സമാശ്വാസം തരിക. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലർത്തുക.

വൃശ്ചികം: ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇന്ന് മാറിനിൽക്കാം. പുറത്ത് പോയി സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമൊത്ത് ഉല്ലാസകരമായി സമയം ചെലവഴിക്കാനും ശ്രമിക്കുക. ഒന്നിച്ചൊരു സിനിമയ്‌ക്കോ സാഹസിക യാത്രയ്‌ക്കോ സാധ്യത. സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടെയും കൂടി ദിവസമാകും ഇന്ന്.

ധനു: ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ച നിലയിലാകുമെന്നതിനാൽ ഇന്നത്തെ ദിവസം പൂർണമായും നിങ്ങൾക്ക് ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. എല്ലാവരോടും അനുഭാവപൂര്‍വം നിങ്ങൾ പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതരും ഉദാസീനരുമാക്കിയേക്കാം. പല കാരണങ്ങൾകൊണ്ടും നിങ്ങളിന്ന് അസ്വസ്ഥരാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാൻ കഴിയാത്തതും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥരാക്കും. ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥ നേരിട്ടേക്കാം. മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കുംഭം: നിങ്ങളുടെ കടുംപിടുത്തവും പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും കുടുംബ ജീവിതത്തിനും ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം: ‘കഠിനമായി അദ്ധ്വാനിക്കൂ, ആവോളം ആസ്വാദിക്കൂ’ എന്ന ജീവിത ശൈലിയാകും നിങ്ങള്‍ ഇന്ന് പിന്‍തുടരുക. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമായേക്കും. അതുകൊണ്ട് നിങ്ങള്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുക, അവ താമസിയാതെ യാഥാര്‍ഥ്യമാകും. അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ഇന്നത്തെ ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരക്കാർ ഇന്നത്തെ ദിവസം ഷോപ്പിങ്ങിനോ സിനിമ കാണുന്നതിനോ വേണ്ടി വിനിയോഗിക്കും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക്‌ ചെറിയ നിസഹകരണ മനോഭാവം അനുഭവപ്പെടും. അത് നിങ്ങളുടെ സുപ്രധാന ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാക്കുന്നതിനായി നിങ്ങൾ സ്‌നേഹിക്കുന്ന ആളുകളോട്‌ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി പെരുമാറുക.

മിഥുനം: നിങ്ങളുടെ ഹൃദയം എന്ത്‌ ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ച് സമയമായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്‌ ഇന്ന് കഴിയും.

കര്‍ക്കടകം: വിജയം കൈവരിക്കൻ ഇന്ന് നിങ്ങൾക്കാകും. നിങ്ങളുടെ കുട്ടികൾക്ക്‌ അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ ചെയ്‌ത് തീർക്കാനും മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കനും കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളും ഇന്ന് നിങ്ങളുടെ വഴിക്ക് വരികയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News