യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു താഴെ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

സാന്‍‌ഫ്രാന്‍സിസ്കോ: 249 യാത്രക്കാരുമായി സാന്‍‌ഫ്രാന്‍സിസ്കോയില്‍ നിന്ന് ജപ്പാനിലെ ഒസാക്കയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777-200 വിമാനം പറന്നുയര്‍ന്നയുടനെ അതിന്റെ ഒരു ചക്രം ഊരിത്തെറിച്ച് താഴേക്കു വീണത് പരിഭ്രാന്തി പരത്തി. അപകടത്തെ തുടർന്ന് വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. ഭാഗ്യവശാൽ, യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സാന്‍ ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഒരു ചക്രം ഊരി താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേല്‍ വീണത്. ചക്രം പലയിടത്തും പാർക്ക് ചെയ്തിരുന്ന കാറുകളിൽ പതിച്ചതിനെ തുടർന്ന് കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകര്‍ത്തിയ റഡാർബോക്‌സ്, കേടായ വാഹനങ്ങളുടെ അനന്തരഫലങ്ങളും കാണിക്കുന്നു. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബോയിംഗ് 777-200 സജ്ജമാണെന്ന് യുണൈറ്റഡ് എയർലൈൻസ് ഉറപ്പുനൽകി. കാരണം, നഷ്ടപ്പെട്ടതോ കേടായതോ ആയ ടയറുകളായാലും വിമാനത്തിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയും.

സംഭവത്തെത്തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഒസാക്കയിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി എയർലൈൻ പ്രഖ്യാപിച്ചു. കൂടാതെ, കേടുപാടുകൾ മൂലം ഉണ്ടാകുന്ന ഏത് ആവശ്യങ്ങളും പരിഹരിക്കുന്നതിന് വാഹനങ്ങളുടെ ഉടമകളുമായി സഹകരിക്കുമെന്ന് അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News