സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ എം ഖാൻവിൽക്കര്‍ ലോക്പാൽ ചെയർപേഴ്സണ്‍

ന്യൂഡൽഹി: ഞായറാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് മണിക്‌റാവു ഖാൻവിൽക്കറിന് ലോക്‌പാൽ ചെയർപേഴ്‌സണായി സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജസ്റ്റിസ് ഖാൻവിൽക്കർ സുപ്രീം കോടതിയിൽ 6 വർഷത്തെ സേവനത്തിന് ശേഷം 2022 ജൂലൈയിലാണ് സ്ഥാനമൊഴിഞ്ഞത്.

ജസ്‌റ്റിസ് ഖാൻവിൽക്കറിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് കുറ്റകൃത്യത്തിൻ്റെ നിർവചനം, അറസ്റ്റിനുള്ള അധികാരം, തിരച്ചിൽ, പിടിച്ചെടുക്കൽ, സ്വത്തുക്കൾ കണ്ടുകെട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിയമം), ഇരട്ട ജാമ്യ വ്യവസ്ഥകള്‍ എന്നിവയുടെ കർശനമായ വ്യവസ്ഥകൾ സ്ഥിരീകരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News