മുസ്‌ലിം സമൂഹത്തെ പുറന്തള്ളിയുള്ള പൗരത്വ നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം നടത്തും: വെൽഫെയർ പാർട്ടി

മലപ്പുറം : മുസ്‌ലിം സമൂഹത്തെ പുറന്തള്ളിയുള്ള പൗരത്വ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കിയിരിക്കുകയാണ്. 2019 ൽ രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് സി എ എ വംശീയ നിയമം നടപ്പിലാക്കുന്നത് സർക്കാർ നിർത്തി വെച്ചതായിരുന്നു. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്.

സി എ എ ക്കെതിരിൽ നടന്ന പ്രക്ഷോഭം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ കനത്ത പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നെങ്കിലും നിലപാട് മാറ്റാൻ തയ്യാറാകാത്ത സംഘ് ഭരണകൂടത്തിന്റെ നിലപാട് പ്രതിഷേധാർഹമാണ്. വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി അമാന്തം കാണിക്കുന്നതും നിരാശാജനകമാണ്.

പ്രക്ഷോഭങ്ങൾക്ക് മാത്രമേ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് ജില്ലയിൽ ഉടനീളം ബഹുജന പ്രതിഷേധങ്ങൾ നടന്നു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി തുടർന്നും ബഹുജനപ്രക്ഷോഭങ്ങൾ നടത്താനും തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News