ദുബായ് ഭരണാധികാരിയുടെ കൈയ്യൊപ്പുള്ള 1978ലെ റോളക്സ് വാച്ച് 2 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അൽ ഖൂസ് ജില്ലയിലെ അൽസെർക്കൽ അവന്യൂ വേദിയിൽ നടന്ന ലേലത്തിൽ ദുബായ് ഭരണാധികാരിയുടെ
കൈയ്യൊപ്പുള്ള ഒരു അതുല്യ റോളക്സ് വാച്ച് 1.1 ദശലക്ഷം ദിർഹത്തിന് (2,48,42,615 രൂപ) ലേലത്തില്‍ വിറ്റു.

ഈയിടെ ദുബായിൽ ആർഎം സോത്ത്‌ബൈസ് നടത്തിയ ഏറ്റവും അപൂർവ കാറുകളുടെയും വാച്ചുകളുടെയും ഉദ്ഘാടന ലേലത്തിലാണ് വാച്ച് വിറ്റത്. മൊത്തം 63.788 ദശലക്ഷം ദിർഹം (1,43,93,90,052 രൂപ) വിൽപ്പനയിലൂടെ നേടി.

1978-ൽ നിർമ്മിച്ച റോളക്‌സ് ഡെയ്‌റ്റോണയിൽ യു.എ.ഇയുടെ കോട്ട് ഓഫ് ആംസും അക്കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അറബിക് ഒപ്പും ഉണ്ട്.

ആഢംബര വാച്ചിന് പുറമെ മൂന്ന് സൂപ്പർ കാറുകളും 10 മില്യൺ ദിർഹത്തിന് (22,56,79,534 രൂപ) ലേലത്തിൽ വിറ്റു.

2016മോഡല്‍ കൊയിനിഗ്സെഗ് അഗേര ആർഎസ്ആർ (Koenigsegg Agera RSR) ആയിരുന്നു ഏറ്റവും വലിയ വില്പന. തുടർന്ന് അപൂർവമായ 2009 മെഴ്‌സിഡസ് ബെൻസ് എസ്എൽആർ മക്ലാരൻ സ്റ്റിർലിംഗ് മോസും (Mercedes-Benz SLR McLaren Stirling Moss) വിറ്റു. കളക്ടർ കാർ വിപണിയിലെ വിൽപന ഗണ്യമായ വിജയമായിരുന്നു.

“മിഡിൽ ഈസ്റ്റിലേക്കുള്ള ഞങ്ങളുടെ ലേല വിപുലീകരണത്തിന് തുടക്കം കുറിക്കാൻ മികച്ച മാര്‍ഗമായിരുന്നു ഇത്. മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കഠിനമായി പ്രയത്നിക്കുകയായിരുന്നു, ഞങ്ങളുടെ ഉദ്ഘാടന വിൽപ്പനയിലും മികച്ച ഫലങ്ങളിലും ഉണ്ടായ വിജയത്തില്‍ ഞങ്ങൾ ആവേശഭരിതരാണ്,” ആർഎം സോത്ത്ബിയുടെ യുകെയുടെയും ഇഎംഇഎയുടെയും ചെയർമാൻ പീറ്റർ വാൾമാൻ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News