ഡാളസിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഡാളസ്: ഡാളസിൽ ഇന്നു രാവിലെ (മാർച്ച് 16 ശനിയാഴ്ച ) ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം.
ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ – വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകന്‍ ആൽവിനാണ് മരിച്ചത്. ഡാളസ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമാണ്.

ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോണ്‍ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരനാണ്.

Print Friendly, PDF & Email

Leave a Comment

More News