ബന്ധു പഷ്മിനയുടെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷാപൂര്‍‌വ്വം നടൻ ഹൃത്വിക് റോഷൻ

20 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് ചിത്രം ഇഷ്ക് വിഷ്ക്കിന്റെ രണ്ടാം ഭാഗം വരുന്നു. ‘ഇഷ്ക് വിഷ്ക് റീബൗണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നടൻ ഹൃത്വിക് റോഷൻ്റെ ബന്ധു പഷ്മിന റോഷൻ്റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രവും കൂടിയാണ്. ജിബ്രാൻ ഖാൻ, രോഹിത് സറഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെയ്ഫ് അലി ഖാൻ നായകനായ വിക്രം വേദയിൽ ഹൃത്വിക് റോഷനൊപ്പം രോഹിത് സരഫ് ഇതിനകം സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്.

പഷ്മിന തൻ്റെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, ചിത്രത്തിൻ്റെ റിലീസ് തീയതി വെളിപ്പെടുത്തി– ജൂൺ 28.

പഷ്മിനയുടെ കസിൻ ഹൃത്വിക് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നടിയുടെ പോസ്റ്റ് പങ്കിട്ടു. പോസ്റ്റിൽ, അദ്ദേഹം മൂന്ന് ക്ലാപ്പ് ഇമോജികളും ഒരു ഹാർട്ട് ഇമോജിയും ചേർത്ത് എഴുതി, ‘വോ!!! കാത്തിരിക്കാനാവില്ല’.

2003ലാണ് ‘ഇഷ്‌ക് വിഷ്‌ക്’ പുറത്തിറങ്ങിയത്. ഇതിൽ അമൃത റാവുവും ഷാഹിദ് കപൂറും അഭിനയിച്ചിരുന്നു. ദീപിക പദുക്കോണും അനിൽ കപൂറും അഭിനയിച്ച ‘ഫൈറ്ററി’ലാണ് ഹൃത്വിക് റോഷൻ അവസാനമായി അഭിനയിച്ചത്. ‘വാർ 2’ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

2025 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചിത്രം പുറത്തിറങ്ങും. ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ വാണി കപൂറും ടൈഗർ ഷ്റോഫും അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ ജൂനിയർ എൻടിആറും കിയാര അദ്വാനിയും അഭിനയിക്കും.

Print Friendly, PDF & Email

Leave a Comment

More News