ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ: വുമൺസ് ഫെലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം മാർച്ച് 16 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. ഫ്ലോറിഡയിൽ നിന്നുള്ള സിസ്റ്റർ അക്സ പീറ്റേഴ്സണും സിസ്റ്റർ എലിസബത്ത് പ്രെയ്‌സണും സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി.

വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് ഡോ.ഷൈനി സാം നേതൃത്വം നൽകുകയും 2024-ലെ തുടർ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഐ.പി.സി ഈസ്റ്റേൺ റീജിയൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിക്കുകയും അവരുടെ കഠിനാധ്വാനത്തിനും സഹോദരിമാരുടെ കൂട്ടായ്മയോടുള്ള അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News