ഓര്‍മാ ഇന്റര്‍നാഷണല്‍ സ്പീച് കോമ്പറ്റീഷന്‍ രണ്ടാം റൗണ്ട് : മിസ്സൈല്‍ വനിത ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും

ഫിലഡല്‍ഫിയ/പാലാ : ഓര്‍മാ ഇന്റര്‍നാഷണല്‍ സ്പീച് കോമ്പറ്റീഷന്‍ രണ്ടാം റൗണ്ട്, ഭാരത  മിസ്സൈല്‍ വനിത, ഡോ. ടെസ്സി തോമസ്,  മാര്‍ച്ച് 23 ശനിയാഴ്ച്ച, ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിയ്ക്ക്  ഉദ്ഘാടനം ചെയ്യും.  മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ടും,  ക്രമീകരണ നൂതനതകള്‍കൊണ്ടും, അറിയപ്പെട്ടിടത്തോളം ലോകത്തിലെ, ഇത്തരത്തില്‍ ‘സൂപ്പര്‍ ഡ്യൂപ്പറായ’ പ്രസംഗമത്സര പരിശീലനഘട്ടത്തിന്റെ, ഭദ്രദീപം തെളിയ്ക്കലും,  ഭാരതത്തിന്റെ മിസ്സൈല്‍ വനിത, ഡോ. ടെസ്സി തോമസ് നിര്‍വഹിക്കും.

വിധ രാജ്യങ്ങളിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത, ആയിരങ്ങളില്‍ നിന്ന് മാറ്റു തെളിയിച്ച,  200 യുവവാഗ്മികളും, അവരുടെ അദ്ധ്യാപകരും മാതാപിതാക്കളും, ഓര്‍മ്മാ ഇന്റര്‍നാഷണല്‍ സ്പീച്ച് കോമ്പറ്റീഷന്‍ പ്രൊമോട്ടേഴ്‌സായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹകരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും,  ഈ സൂം മീറ്റിങ്ങില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (പ്രൊമോഷന്‍ ഫോറം ചെയര്‍)1- 412- 656-4853, എബി  ജോസ് (ടാലന്റ് പ്രൊമോഷന്‍ ഫോറം സെക്രട്ടറി) 91-944-770-2117, ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍) 1-267-231-4643, ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി) 91-944-730-2306, ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്) 1-215-494-6420.

Print Friendly, PDF & Email

Leave a Comment

More News