കെ.ഇ.സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: കേരള എന്റർപ്രേണേഴ്സ് ക്ലബ്ബ് (കെ.ഇ.സി) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കെ.ഇ.സി അംഗങ്ങള്‍ക്ക് പുറമെ ഖത്തറിലെ ചെറുകിട സംരഭകരും മാധ്യമ പ്രവര്‍ത്തകരും സാത്തർ റെസ്റ്ററന്റിൽ വെച്ച് നടന്ന ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു. കെ.ഇ.സി പ്രസിഡന്റ്‌ മജീദലി ഇഫ്താര്‍ സന്ദേശം നല്‍കി. വ്യാപാര വ്യവഹാര രംഗങ്ങളിൽ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമ്പോഴേ യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും നൈമിഷിക ലാഭത്തിനു വേണ്ടിയുള്ള ചെറിയ വിട്ട് വീഴ്ചകള്‍ക്കും നാം ഇടം കൊടൂക്കരുതെന്നും സംരഭകരെന്ന നിലയില്‍ പ്രത്യേക സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

കെ ഇ സി ചെയർമാൻ ആര്‍. ചന്ദ്രമോഹൻ, കെ.ഇ.സി ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് എന്നിവര്‍ സംസാരിച്ചു. കെ.ഇ.സി വൈസ് പ്രസിഡന്റ് ഷൈനി കബീർ ചടങ്ങ്നിയന്ത്രിച്ചു. വൈസ് ചെയർമാൻ ശരീഫ് ചിറക്കൽ സമാപന പ്രസംഗം നിര്‍വ്വഹിച്ചു.

video link : https://we.tl/t-B5uQj467f1

കെ.ഇ.സി ഇഫ്താറില്‍ പ്രസിഡണ്ട് മജീദലി സംസാരിക്കുന്നു
Print Friendly, PDF & Email

Leave a Comment

More News