സൗഹൃദാഹ്വാനമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്യൂണിറ്റി ഇഫ്താർ

ദോഹ: പ്രവാസി വെൽഫെയർ & കൾച്ചറൽഫോറം മലപ്പുറം ജില്ല കമ്മിറ്റി കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു. വുകൈറിലെ എസ്ദാൻ ഒയാസിസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ഡോം ഖത്തർ പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ, മഷ്ഹൂദ് തിരുത്തിയാട്, ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻ്റ് അബ്ദുർറഊഫ്, മജസ്റ്റിക് പ്രസിഡൻ്റ് നിഹാദ് അലി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പ്രവാസി വെൽഫെയർ അഡ്വൈസറി ബോർഡ് അംഗം സുഹൈൽ ശാന്തപുരം, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സവാദ് വെളിയങ്കോട്, സെക്രട്ടറി അബ്ദുൽ അക്ബർ, ട്രഷറർ റഫീഖ്, സ്പോർട്സ് കൺവീനർ സിദ്ദീഖ് പറമ്പൻ, ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ , ട്രഷറർ രതീഷ്, ഇൻകാസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് എ.വി, ട്രഷറർ അഷ്റഫ് വാക്കയിൽ, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റിയംഗം അബ്ദുറഊഫ് കൊണ്ടോട്ടി, യൂത്ത്ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ഡോം ഖത്തർ വനിതാ വേദി ജനറൽ സെക്രട്ടറി ഷംല ജാഫർ, ഇൻകാസ് വനിതാ വേദി സെക്രട്ടറി സാബിറ, മജസ്റ്റിക് സെക്രട്ടറി വിനോദ്, ചാലിയാർ ദോഹ പ്രസിഡൻ്റ് സമീൽ അഹമ്മദ്, സ്പോർടീവ് കെ.എൽ.10 ലെജൻഡ്സ് കോച്ച് മുൻഷീർ, ക്യാപ്റ്റൻ മഹ്റൂഫ്, പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്‌ റഷീദലി സമാപനപ്രസംഗം നടത്തി.

പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷമീർ വി കെ സ്വാഗതം പറഞ്ഞു.സെക്രട്ടറി ഫഹദ് മലപ്പുറം വൈസ് പ്രസിഡൻ്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Leave a Comment

More News