തലവടി ടൗൺ ബോട്ട് ക്ലബ്ബിന് പുതിയ സാരഥികള്‍

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബ് വാർഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഷിനു എസ് പിള്ള (പ്രസിഡൻ്റ്), റിക്സൺ ഉമ്മൻ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ ), ജോമോൻ ചക്കാലയിൽ, (വർക്കിംഗ്‌ പ്രസിഡന്റ്‌), കെ.ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ (വൈസ്പ്രസിഡൻ്റ്മാർ), ബിനോയി തോമസ് (ജോ. സെക്രട്ടറി), അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി ഇടിക്കുള (മീഡിയ കോ-ഓഡിനേറ്റർമാര്‍), ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺട്രോളർ ), പി.ഡി രമേശ്കുമാർ, സിറിൽ സഖറിയ, റിച്ചു മാത്യൂ (ഫിനാൻസ് കൺട്രോളർ അസോസിയേറ്റ്സ്) എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗ ത്തിൽ പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ജെ വയലപ്പള്ളി,ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസാദ് തലവടി രചിച്ച തല ചുണ്ടൻ വഞ്ചിപ്പാട്ട് സിഡി പ്രകാശനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News