മിഷൻ ലീഗ് ക്‌നാനായ റീജിയന് പുതിയ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ കുഞ്ഞുമിഷനറിമാരുടെ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ്‌ (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹാനാ ഓട്ടപ്പള്ളി ചിക്കാഗോ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർക് പാറ്റിയാലിൽ ന്യൂയോർക്ക്, ജീവാ കട്ടപ്പുറം സാൻ അന്തോണിയോ, ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ, ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ക്‌നാനായ റീജിയണിലെ അഞ്ചു ഫൊറോനകളിലെയും ഭാരവാഹികളുടെ മീറ്റിങ്ങിലാണ് റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫാ. ബിൻസ് ചേത്തലിൽ (ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (അസിറ്റന്റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (ജോയിന്റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജിയണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ.

Print Friendly, PDF & Email

Leave a Comment