മെമ്പര്‍ഷിപ്പ് ബെനഫിറ്റ് കാര്‍ഡുമായി ഒരുമ

ഹൂസ്റ്റണ്‍: 2024-ല്‍ അംഗത്വം എടുത്തവര്‍ക്കും അംഗത്വം പുതുക്കിയവര്‍ക്കും റിവര്‍‌സ്റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍’ ഒരുമ’ മെമ്പര്‍ഷിപ്പ് ആന്‍ഡ് ബെനഫിറ്റ് കാര്‍ഡ് സമ്പ്രദായം ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്നു.

ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഷുഗര്‍ലാന്‍ഡ്,മിസോറിസിറ്റി, സ്റ്റാഫോര്‍ഡ് ഹൂസ്റ്റണ്‍ സിറ്റികളിലെ തെരഞ്ഞെടുക്കപ്പെട്ട ബിസിനസ് സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ദന്തല്‍ ഓഫീസ് തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് അഞ്ചു മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് സേവനം ലഭ്യമാക്കുന്നതാണ് ബെനഫിറ്റ് കാര്‍ഡ്.

കാര്‍ഡിന്റെ ക്വിക് ഓഫ് സെറിമണി ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു കിഴക്കേതില്‍ നിര്‍വഹിച്ചു. ജയിംസ് ചാക്കോ മുട്ടുങ്കല്‍, നവീന്‍ സ്റ്റീഫന്‍, ജോണ്‍ ബാബു, ജോബി ജോസ്, റീനാ വര്‍ഗീസ്, മേരി ജേക്കബ്, വിനോയി കൈച്ചിറയില്‍, ജോ തെക്കനേത്ത്, ആന്റു വെളിയേത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ ആറിന് നടക്കുന്ന സ്പ്രിംഗ് പിക്കിനിക്ക് ജനറല്‍ കണ്‍വീനേഴ്‌സ് ആയി ആന്റു വെളിയേത്ത്, ജിജി പോള്‍, സെലിന്‍ ബാബു, ജോബി ജോസ്, എന്നിവരെ തെരഞ്ഞെടുത്തു.

മാറ്റ് വര്‍ഗീസ്, ഡോ .ജോസ് തൈപ്പറമ്പില്‍, ജോണ്‍ മേലേതില്‍, കെ.പി തങ്കച്ചന്‍, ദീപാ ജിജി, അമൃത രഞ്ജു, രോസ് ജോ, ഡിലു സ്റ്റീഫന്‍, ജിനോ ഐസക്ക്, സോണി പാപ്പച്ചന്‍, അനില്‍ കിഴക്കേവീട്ടില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍

Print Friendly, PDF & Email

Leave a Comment