ബാൾട്ടിമോർ പാലം തകർച്ച: കാണാതായ ആറ് പേര്‍ മരിച്ചതായി കരുതുന്നു എന്ന് മെരിലാൻഡ് സ്റ്റേറ്റ് പോലീസ്

ബാള്‍ട്ടിമോര്‍: മെരിലാൻഡിലെ ബാൾട്ടിമോറിൽ ചൊവ്വാഴ്ച ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിനെ തുടർന്ന് കാണാതായ ആറ് പേർ മരിച്ചതായി അനുമാനിക്കുന്നതായി മേരിലാൻഡ് സ്റ്റേറ്റ് പോലീസ് ബുധനാഴ്ച അറിയിച്ചു. സിംഗപ്പൂർ പതാക ഘടിപ്പിച്ച കപ്പൽ മെരിലാൻഡിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തൂണുകളിലൊന്നിൽ ഇടിച്ചാണ് ചൊവ്വാഴ്ച തകർന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നത്. ഡാലി എന്നു പേരുള്ള ഒരു കണ്ടെയ്‌നർ കപ്പൽ പാലത്തിൽ ഇടിക്കുകയും അപ്പോൾ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒന്നിലധികം വാഹനങ്ങൾ നദിയിലേക്ക് വീഴുകയുമായിരിന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ തകർച്ചയെക്കുറിച്ചും തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നതിനെക്കുറിച്ചും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മെരിലാൻഡ് ഗവർണർ വെസ് മൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാൾട്ടിമോർ തുറമുഖത്തെ കപ്പൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിന് മുമ്പ് ആ ചാനൽ ക്ലിയർ ചെയ്യേണ്ടതുണ്ട്… പാലം പുനർനിർമ്മിക്കുന്നതിനുള്ള മുഴുവൻ ചെലവും ഫെഡറൽ ഗവൺമെൻ്റ് വഹിക്കണം എന്നതാണ് എൻ്റെ ഉദ്ദേശ്യം, അദ്ദേഹം പറഞ്ഞു.

4679 ടണ്‍ ചരക്കുമായി ബാള്‍ട്ടിമോറില്‍ നിന്നും കൊളംബോയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കപ്പലിലെ ജോലിക്കാരായ 22 പേരും ഇന്ത്യക്കാരാണെന്ന് ഷിപ്പിംഗ് കമ്പനിയായ സിനർജി മാരിടൈം ഗ്രൂപ്പ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഗ്രേറ്റ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റേതാണ് കപ്പല്‍. ബാള്‍ട്ടിമോറില്‍ നിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ല. കപ്പല്‍ മൂലം മലിനീകരണവും ഉണ്ടായിട്ടില്ല. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. വിദഗ്‌ധരെത്തി കപ്പല്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കിയെന്നും കമ്പനി അറിയിച്ചു.

അപകടത്തിന് പിന്നാലെ കപ്പലിന് തീപിടിക്കുകയും ഡീസല്‍ നദിയില്‍ കലരുകയും ചെയ്‌തു. അപകട സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചവരും പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും നദിയിലേക്ക് വീണു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായിരുന്നുവെന്നാണ് നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍.

അപകടത്തിന് പിന്നാലെ ഇന്നലെ മണിക്കൂറുകളോളം നീളുന്ന രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും ആറ് പേരെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

ഇൻ്റലിജൻസ് റിപ്പോർട്ട് അനുസരിച്ച്, തുറമുഖത്ത് നിന്ന് പുറപ്പെടുമ്പോൾ തന്നെ കണ്ടെയ്നർ കപ്പലിന് അതിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പാലത്തിലേക്ക് ഇടിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് കപ്പലിലെ ജീവനക്കാർ മെരിലാൻഡ് അധികൃതരെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ആഘാതം പാലത്തിൻ്റെ പൂർണമായ തകർച്ചയിൽ കലാശിച്ചു.

പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് കണ്ടെയ്നർ കപ്പൽ ‘മെയ്‌ഡേ’ വിളിച്ചതായി മെരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ഇത് ഗതാഗതം നിർത്തി പാലത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായി എന്ന് ഗവര്‍ണ്ണര്‍ മൂര്‍ പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News