രാശിഫലം (മാര്‍ച്ച് 29 വെള്ളി 2024)

ചിങ്ങം: ആനന്ദപ്രദമായ മനസ് മൂലം നിങ്ങളുടെ മൂല്യം വർധിക്കും. ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. ഇത് വളരെ നേരം മനസിൽ വച്ചുകൊണ്ടിരിക്കുന്നത്‌ സമാധാനം നഷ്‌ടപ്പെടുത്തും. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും. തുലാം: ഒരു പ്രോജക്‌ട്‌ ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. വൃശ്ചികം: ഒരു ഗ്രൂപ്പ് നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും…

യു എസ് ടി സൈറ്റ് ടെക്നിക്കൽ എക്സ്പോയിൽ മത്സരിച്ച് ദക്ഷിണേന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 500-ലധികം ടീമുകൾ

സമൂഹ നന്മയ്ക്കായുള്ള പുത്തൻ സാങ്കേതിക ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി തിരുവനന്തപുരം, മാർച്ച് 28, 2024: മികവോടെ മാനുഷിക പരിവർത്തനം സാധ്യമാക്കുന്ന സുസ്ഥിര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അതിന്റെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാൻസ്ഫർമേഷൻ (സൈറ്റ്) സാങ്കേതിക പരിപാടിയിൽ ദക്ഷിണേന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള അഞ്ഞൂറിലധികം അവസാന വർഷ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ടീമുകൾ പങ്കെടുത്തു. ദക്ഷിണേന്ത്യയിലുടനീളമുള്ള കോളേജുകളിൽ നിന്നായി 500-ലധികം ടീമുകളിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് യു എസ് ടിക്ക് ലഭിച്ചത്. ‘സോഷ്യൽ ഇന്നൊവേഷൻ’ എന്നതായിരുന്നു എക്‌സ്‌പോയുടെ പ്രമേയം. സാമൂഹിക നവീകരണ സാധ്യതകൾ തുറന്നു കൊടുക്കുന്ന അക്കാദമിക പ്രോജക്ടുകൾ സമ്മാനങ്ങൾക്കായി പരസ്പരം മത്സരിക്കുന്നതാണ് പരിപാടിയിൽ കാണാനായത്. യുഎസ്‌ ടിയുടെ കളേഴ്സ് എന്ന ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായ കളർ…

യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഇനി എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാം ആസ്വദിക്കാം

സ്കൈവേർഡ്സ് എവരിഡേ ആപ്പിനൊപ്പം പങ്കാളിത്തം ഉറപ്പിച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാമിൽ പങ്കുചേർന്ന് റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ ഇനിയാകും. ദിവസവും സ്കൈവേർഡ്സ് മൈൽസ് നേടാനുള്ള അവസരമാണിത്. ഓൺലൈനായും ദുബായിലെ 27 ഔട്ട്ലെറ്റുകളിലും ഈ സൗകര്യം ആസ്വദിക്കാം. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഇത് സാധ്യമാണ്. ഡൗൺലോഡ് ചെയ്യുക, പെയ്മന്റ് കാർഡ് ചേർക്കുക, പോയിന്റുകൾ നേടുക. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സ്കൈവേർഡേസ് എവരിഡേ ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് എമിറേറ്റ്സ് സ്കൈവേർഡ്സ് മെമ്പർഷിപ് വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്യണം. വിസാ അല്ലെങ്കിൽ മാസ്റ്റർകാർഡിന്റെ അഞ്ച് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇതിൽ ചേർക്കാം. ഓരോ പർച്ചേസിനുമൊപ്പം മൈൽസ് സ്വന്തമാക്കാം. ലിങ്ക് ചെയ്ത കാർഡിൽ നിന്ന് പണം നൽകുമ്പോഴാണിത് ലഭിക്കുക. യൂണിയൻ കോപ് വഴി ചെലവാക്കുന്ന ഓരോ അഞ്ച് ദിർഹത്തിനും…

പോരാട്ടത്തിന്റെ രാത്തെരുവ് ശനിയാഴ്ച

മലപ്പുറം : CAA നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി നയിക്കുന്ന പോരാട്ടത്തിന്റെ *രാത്തെരുവ്* 30 മാർച്ച് 2024 ശനിയാഴ്ച മലപ്പുറത്ത് നടക്കും. മലപ്പുറം കിഴക്കെതലയിൽ നിന്ന് രാത്രി 9.30ന് ആരംഭിക്കുന്ന നൈറ്റ്‌ മാർച്ച് കുന്നുമ്മലിൽ സമാപിക്കും. പൗരത്വ പ്രക്ഷോഭ സമര നായിക ആയിഷ റന്ന, വെൽഫെയർ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. എ ആർ റഹ്മാൻ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ ഗായിക മീര പോരാട്ടത്തിന്റെ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിക്കും.

പ്രവാസി വെൽഫെയർ മണ്ഡലം ഇഫ്താർ മീറ്റ്

പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം ഇഫ്താറില്‍ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. തുല്യതയിലും നീതിയിലും ഊന്നിയുള്ള സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പേരാണ് ഇന്ത്യ എന്നും സ്വാതന്ത്ര്യ സമര മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കേണ്ടത് ഇന്ന് ഓരോ പൗരന്റെയും അനിവാര്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് സി.കെ പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാമിദ് മുനാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള റമദാന്‍ സന്ദേശം നല്‍കി. മണ്ഢലം ആക്ടീംഗ് പ്രസിഡണ്ട് ഹബീബുറഹ്മാന്‍, അദ്ധ്യക്ഷത വഹിച്ചു. മണ്ഢലം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍…

അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലും; അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പുതിയ ഉത്തരവ്

കാബൂൾ: സ്ത്രീകള്‍ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടാല്‍ അവരെ കല്ലെറിഞ്ഞു കൊല്ലുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൻ്റെ പുതിയ ഉത്തരവ്. താലിബാന്‍ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദയാണ് സ്ത്രീകൾക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ഓഡിയോ സന്ദേശത്തിൽ, പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ഇസ്‌ലാമിക നിയമം ശരീഅത്ത് കർശനമായി നടപ്പാക്കാൻ അഖ്ന്ദ്സാദ ഉത്തരവിടുകയും ചെയ്തു. “ഞങ്ങൾ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ, വ്യഭിചാരത്തിന് ഈ ശിക്ഷയാണ് ഞങ്ങള്‍ നടപ്പിലാക്കുന്നത്. കുറ്റക്കാരായ സ്ത്രീകളെ പരസ്യമായി ചമ്മട്ടികൊണ്ട് അടിച്ചും കല്ലെറിഞ്ഞും കൊല്ലും,” അഖുന്ദ്‌സാദ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ വാദിക്കുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് വേണോ? അത്തരം അവകാശങ്ങളെല്ലാം ശരിയത്തിനും പുരോഹിതരുടെ അഭിപ്രായത്തിനും എതിരാണ്. പാശ്ചാത്യ ജനാധിപത്യത്തെ അട്ടിമറിച്ച അതേ പുരോഹിതന്മാർ. ഞങ്ങൾ 20 വർഷം പാശ്ചാത്യർക്കെതിരെ പോരാടി, ആവശ്യമെങ്കിൽ അടുത്ത 20 വർഷത്തേക്ക് ഞങ്ങൾ പോരാട്ടം തുടരും,…

ബോളിവുഡ് താരം ഗോവിന്ദ ശിവസേനയിൽ ചേർന്നു

മുംബൈ:  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബോളിവുഡ് താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. വ്യാഴാഴ്ച മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ അദ്ദേഹം ശിവസേനയിൽ ചേർന്നു. നോർത്ത്-വെസ്റ്റ് മുംബൈ സീറ്റിൽ ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) ടിക്കറ്റിൽ ഗോവിന്ദ മത്സരിച്ചേക്കുമെന്നും അതിൽ ശിവസേന (യുബിടി) സ്ഥാനാർത്ഥി അമോൽ കീർത്തികറിനെ വെല്ലുവിളിക്കുമെന്നും ഊഹാപോഹമുണ്ട്. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടിരുന്നു. ഇവരുടെ കൂടിക്കാഴ്ച്ച മുതൽ ഗോവിന്ദയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഈ യോഗം ഗോവിന്ദയുടെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ഗോവിന്ദ മുമ്പ് രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ മുംബൈ നോർത്ത് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് വേണ്ടി ഗോവിന്ദ മത്സരിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ, പിന്നീട് കോൺഗ്രസ് പാർട്ടിയിൽ…

ലുലു ഹൈപ്പർമാർക്കറ്റിലെ മലയാളി ജീവനക്കാരന്‍ 1.49 കോടി രൂപയുമായി കടന്നുകളഞ്ഞു

അബുദാബി : അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിൽ ജോലി ചെയ്യുന്ന 38 കാരനായ മലയാളി 660,000 ദിർഹം (1,49,83,830 രൂപ) മോഷ്ടിച്ച ശേഷം ഒളിവില്‍ പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ക്യാഷ് ഓഫീസിൻ്റെ ചുമതല മലയാളിയായ മുഹമ്മദ് നിയാസിക്കായിരുന്നു. 15 വർഷമായി ലുലുവില്‍ ജോലി ചെയ്യുന്ന മുഹമ്മദ് നിയാസിക്കെതിരെ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ അബുദാബിയിലും കേരളാ പോലീസിലും പരാതി നൽകിയതിനെ തുടർന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 25 തിങ്കളാഴ്ച ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിയാസി പരാജയപ്പെട്ടതിനെ തുടർന്ന് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു. കൂടാതെ, ക്യാഷ് ഓഫീസിൽ നിന്ന് 600,000 ദിർഹമിൻ്റെ കുറവും കണ്ടെത്തി. സഹപ്രവർത്തകർ നിയാസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെ ഇയാളുടെ ഭാര്യയും മക്കളും ആരെയും അറിയിക്കാതെ…

രാജ്യത്തെ ശിഥിലപ്പെടുത്തുന്ന സിഎഎ നിയമം ഉടൻ പിൻവലിക്കണം: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് അമദ് ഐ ടി ഐയിൽ വച്ച് നേതൃസംഗമം സംഘടിപ്പിച്ചു. നേതൃസംഗമം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. തിരുവായ്ക്ക് എതിർവായില്ലാത്ത രാജ്യഭരണം സ്വപ്നം കാണുന്ന സംഘപരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാവണം സമാധാനപൂർണമായ ജീവിതം സാധ്യമാക്കുന്നതിന് ബിജെപി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കണമെന്നും. ഇന്ത്യാ രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിയാണ് സി എ എ യിലൂടെ ബിജെപി നടപ്പിൽ വരുത്തുന്നതെന്നും രാജ്യത്തെ ശിഥിലപ്പെടുത്തുന്ന ഈ നിയമം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി അദ്ധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ജമാൽ കൂട്ടിൽ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ്…

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എല്ലാ പാർട്ടികളും വീണ്ടും ഒന്നിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഖ്യത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കമുടലെടുത്തെങ്കിലും ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇപ്പോൾ ഭരണകക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാന്‍ ഇന്ത്യാ സഖ്യം വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി മാർച്ച് 31ന് മെഗാ റാലി സംഘടിപ്പിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം, എല്ലാ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനവും നടന്നില്ലെങ്കിലും, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരേ വേദിയിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ആം ആദ്മി പാർട്ടിയും (എഎപി) തങ്ങളുടെ മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ അറസ്റ്റ് വിഷയം ജനങ്ങളിൽ എത്തിക്കാനും അവരുടെ സഹതാപം തേടാനും കഠിനമായി ശ്രമിക്കുന്നുണ്ട്. ഇന്ത്യാ സഖ്യം കൈകാര്യം ചെയ്യുന്നതിൽ ഈ വിഷയം എത്രത്തോളം ഫലപ്രദമാകുമെന്ന് മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയിൽ വ്യക്തമാകും. ഈ റാലിയുടെ വിജയ പരാജയം പ്രതിപക്ഷത്തിൻ്റെ…