പോരാട്ടത്തിന്റെ രാത്തെരുവ് ശനിയാഴ്ച

മലപ്പുറം : CAA നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌
റസാഖ്‌ പാലേരി നയിക്കുന്ന പോരാട്ടത്തിന്റെ *രാത്തെരുവ്* 30 മാർച്ച് 2024 ശനിയാഴ്ച മലപ്പുറത്ത് നടക്കും. മലപ്പുറം കിഴക്കെതലയിൽ നിന്ന് രാത്രി 9.30ന് ആരംഭിക്കുന്ന നൈറ്റ്‌ മാർച്ച് കുന്നുമ്മലിൽ സമാപിക്കും.

പൗരത്വ പ്രക്ഷോഭ സമര നായിക ആയിഷ റന്ന, വെൽഫെയർ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. എ ആർ റഹ്മാൻ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ ഗായിക മീര പോരാട്ടത്തിന്റെ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിക്കും.

Print Friendly, PDF & Email

Leave a Comment

More News