എസ്എഫ്ഐ നേതാക്കളുടെ മയക്കുമരുന്ന് ഉപയോഗം തുറന്നു കാട്ടിയ കോളജ് പ്രിൻസിപ്പലിനെതിരെ സർക്കാരിൻ്റെ പ്രതികാര നടപടി

കാസർകോട്: കാസർകോട് സർക്കാർ കോളേജിൽ എസ്എഫ്ഐ നേതാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വെളിച്ചത്തു കൊണ്ടുവന്ന പ്രിൻസിപ്പൽ ഡോ. രമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഡോ. രമ വിരമിക്കുന്ന ദിവസം പുതിയ വകുപ്പുതല കുറ്റപത്രം അവർക്ക് കൈമാറി. ഡോ. രമയുടെ പെൻഷൻ ആനുകൂല്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥി സംഘടന നൽകിയ കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചാർജ് ഷീറ്റ് മെമ്മോ തയ്യാറാക്കിയതെന്നു പറയുന്നു. നേരത്തെ, ഡോ.രമയ്‌ക്കെതിരായ വകുപ്പുതല കുറ്റപത്രം ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

ഈ സംഭവം ഒറ്റപ്പെട്ടതല്ല. കേരള സാങ്കേതിക സർവ്വകലാശാലയുടെ ചുമതല വഹിച്ചിരുന്ന സിസ തോമസിനെതിരെയും സമാനമായ പ്രതികാര നടപടിയുണ്ടായി. സിസ തോമസിന് വിരമിക്കുന്ന ദിവസം വകുപ്പുതല കുറ്റപത്രവും ലഭിച്ചു.

സംസ്ഥാന സർക്കാരിനെയും വകുപ്പു മന്ത്രിമാരെയും എസ്എഫ്ഐ നേതാക്കൾ സ്വാധീനിക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഡോ. രമയ്‌ക്കെതിരായ നടപടിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി അപലപിച്ചു. ഇത്തരം നടപടികൾ അക്കാദമിക മേഖലയെ തകർക്കുക മാത്രമല്ല കോളേജുകളിലെ അച്ചടക്കത്തിൻ്റെ തകർച്ചയ്ക്കും കാരണമാകുമെന്ന് അവർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News