കിസാൻ കാർഡില്‍ നവാസ് ഷെരീഫിൻ്റെ ചിത്രം; ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ലാഹോർ (പാക്കിസ്താന്‍): പാക്കിസ്താനില്‍ പുതുതായി പുറത്തിറക്കുന്ന കിസാൻ കാർഡിൽ പിഎംഎൽ-എൻ നേതാവ് നവാസ് ഷെരീഫിൻ്റെ ചിത്രം ആലേഖനം ചെയ്യാനുള്ള നീക്കത്തിനെതിരെ ലാഹോർ ഹൈക്കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തു.

മഷ്‌കൂർ ഹുസൈൻ എന്ന വ്യക്തിയാണ് അഭിഭാഷകൻ മുഖേന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, പ്രവിശ്യാ സർക്കാർ, നവാസ് ഷെരീഫ് എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി.

പൊതു ഫണ്ട് വ്യക്തിപരമായ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നവാസ് ഷെരീഫിൻ്റെ ചിത്രം കിസാൻ കാർഡിൽ
ഒട്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ പറഞ്ഞു.

നവാസ് ഷെരീഫിൻ്റെ ചിത്രം പതിച്ച കിസാൻ കാർഡ് നൽകുന്നത് നിർത്താൻ പഞ്ചാബ് സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം.

കേസിൻ്റെ അന്തിമ തീരുമാനം വരുന്നതുവരെ കിസാൻ കാർഡ് അച്ചടിക്കുന്നത് നിർത്താൻ അധികാരികൾക്ക് നിർദേശം നൽകണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വെള്ളിയാഴ്ച കാർഷിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട യോഗത്തിൽ ‘നവാസ് ഷെരീഫ് കിസാൻ കാർഡിന്’ അംഗീകാരം നൽകിയിരുന്നു.

കിസാൻ കാർഡ് വഴി 500,000 കർഷകർക്ക് ഒരു വർഷത്തിനുള്ളിൽ 150 ബില്യൺ രൂപ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News