പിഐഎ എയർഹോസ്റ്റസിനെ കാനഡയിൽ അറസ്റ്റു ചെയ്തു

ടൊറന്റോ (കാനഡ): പാക്കിസ്താന്‍ എയര്‍ലൈന്‍സ് (പിഐഎ) ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ടൊറൻ്റോ എയർപോർട്ടിൽ അറസ്റ്റു ചെയ്തു. ഹിന സാനി എന്ന എയർഹോസ്റ്റസിനെയാണ് നിരോധിത വസ്തുക്കളുമായി അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. നിരോധിത വസ്തുക്കൾ കൊണ്ടുപോകരുതെന്ന് എയര്‍ഹോസ്റ്റസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും അവര്‍ പറഞ്ഞു.

ആരോപണവിധേയയായ ഹോസ്റ്റസ് ഒരു പ്രശസ്ത ഗായികയുടെ ബന്ധുവും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന വ്യക്തിയുമാണ്.

ടൊറൻ്റോയിലേക്ക് പറക്കുന്നത് നിരോധിച്ചതിനാൽ മറ്റ് ഏഴ് പിഐഎ ഹോസ്റ്റസുമാരെ കനേഡിയൻ അധികൃതർ പ്രത്യേക വിമാനത്തിൽ പാക്കിസ്താനിലേക്ക് തിരിച്ചയച്ചു.

സംഭവം ഉന്നതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവർ കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പിഐഎ വക്താവ് അബ്ദുള്ള ഖാൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News