ഇലക്ടറല്‍ ബോണ്ട് സ്കീം സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് 10,000 കോടി രൂപയുടെ ബോണ്ടുകൾ അച്ചടിക്കാൻ സർക്കാർ അനുമതി നൽകി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, സെക്യൂരിറ്റി പ്രിൻ്റിംഗ് ആൻഡ് മിൻ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (എസ്പിഎംസിഐഎൽ) ഒരു കോടി രൂപ വീതം മൂല്യമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിന് ധനമന്ത്രാലയം അന്തിമ അനുമതി നൽകിയതായി റിപ്പോര്‍ട്ട്.

സുപ്രിം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28 ന് ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്ബിഐ) ബോണ്ട് പ്രിൻ്റിംഗ് ‘ഉടൻ’ നിർത്താൻ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വിവരാവകാശ നിയമപ്രകാരം പത്രം നേടിയ ധനമന്ത്രാലയവും എസ്ബിഐയും തമ്മിലുള്ള കത്തിടപാടുകളുടെയും ഇമെയിലുകളുടെയും ഫയൽ കുറിപ്പുകളിൽ നിന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എസ്പിഎംസിഐഎൽ അതിനകം 8,350 ബോണ്ടുകൾ അച്ചടിച്ച് എസ്ബിഐക്ക് അയച്ചതായും ഈ രേഖകൾ വ്യക്തമാക്കുന്നു.

പദ്ധതി ആരംഭിച്ചതിന് ശേഷം മൊത്തം 22,217 ഇലക്ടറൽ ബോണ്ടുകൾ എൻക്യാഷ് ചെയ്തു. ബിജെപി 8,451 കോടി; കോൺഗ്രസ് 1950 കോടി; തൃണമൂൽ കോൺഗ്രസ് 1,707.81 കോടി രൂപയുടെയും ബിആർഎസ് 1,407.30 കോടി രൂപയുടെയും ഇലക്ടറൽ ബോണ്ടുകൾ എൻക്യാഷ് ചെയ്തു.

‘ഇലക്‌ട്രൽ ബോണ്ടുകളുടെ അച്ചടി നിർത്തുക – ഇലക്ടറൽ ബോണ്ട് സ്‌കീം 2018’ എന്ന തലക്കെട്ടിലുള്ള മെയിലുകളുടെ ഒരു പരമ്പരയിൽ ഫെബ്രുവരി 28-ന് എസ്‌ബിഐയിൽ നിന്ന് എസ്‌പിഎംസിഐഎല്ലിന് അച്ചടി നിർത്താനുള്ള നിർദ്ദേശങ്ങൾ അയച്ചു.

400 ബുക്ക്‌ലെറ്റുകളും 10,000 ഇലക്ടറൽ ബോണ്ടുകളും അച്ചടിക്കുന്നതിനുള്ള ഉത്തരവും SPMCIL-ന് ഓർഡർ നൽകുന്നതിന് ‘ഇന്ത്യ ഗവൺമെൻ്റിൻ്റെ’ അംഗീകാരവും ഫെബ്രുവരി 12-ന് ലഭിച്ചതായി ഫെബ്രുവരി 27-ന് രേഖപ്പെടുത്തിയ ഒരു ഇമെയിൽ പറയുന്നു.

അതേ ദിവസം തന്നെ, ധനമന്ത്രാലയത്തിൻ്റെ ബജറ്റ് വിഭാഗത്തിൽ നിന്ന് എസ്ബിഐക്കും മന്ത്രാലയത്തിലെ മറ്റുള്ളവർക്കും മറ്റൊരു മെയിൽ അയച്ചു, “ബാക്കിയുള്ള 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്താൻ ദയവായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദയവായി എസ്പിഎംസിഐഎല്ലിനെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” അതില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News