എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എംപിയാകാൻ യോഗ്യന്‍: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വര്‍ഗീസ്

തൃശൂർ: തൃശൂർ മണ്ഡലത്തിലെ എംപിയാകാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് യോഗ്യതയുണ്ടെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ ജനഹൃദയങ്ങളിൽ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എൽഡിഎഫിന് ആധിപത്യമുള്ള തൃശൂർ കോർപ്പറേഷൻ മേയർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്.

എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് പണം നൽകുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി വാക്ക് പാലിച്ചു. എന്നാല്‍, മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ അറിയൂ. പണം നൽകാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയും വാഗ്ദാനം ചെയ്ത ഫണ്ട് നൽകുകയും ചെയ്തു.

തൻ്റെ സ്വതന്ത്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമെന്നും സുരേഷ് ഗോപി കാര്യക്ഷമനും മിടുക്കനുമാണെന്നും മേയർ കൂട്ടിച്ചേർത്തു.

തൃശൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിലെമ്പാടും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ ഉടനീളം ശക്തമായ പ്രചാരണത്തിനാണ് അദ്ദേഹം നേതൃത്വം നൽകുന്നത്.

വികസനം ജനങ്ങളുടെ അവകാശമാണെന്നും വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ തനിക്ക് കഴിയുമെന്നും സുരേഷ് ഗോപി പ്രചാരണത്തിനിടെ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News