കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന്‍ സമ്മേളനം കൊച്ചിയില്‍

കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച കൊച്ചി, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ രാവിലെ 10.30 ന് ആരംഭിക്കും. അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എ്ക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ.റോയി വടക്കന്‍, മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.മാത്യു കോരംകുഴ, ഫാ.പോള്‍ പറത്താഴ, ഫാ.ജോണ്‍ പാലിയക്കര സിഎംഐ, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആര്‍.ജോണ്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.ജസ്റ്റിന്‍ ആലങ്കല്‍ സിഎംഐ, ഫാ.ബെഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ പ്രസംഗിക്കും.

സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ ദേശീയ ആഗോളതല മാറ്റങ്ങള്‍ സമ്മേളനം വിലയിരുത്തും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ വിദ്യാഭ്യാസപദ്ധതികള്‍, കേന്ദ്ര സംസ്ഥാന തലങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News