എഡ്മിന്റൻ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി

എഡ്മിന്റൻ:  എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13 ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്.
നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ് നമഹ മെഗാസ്പോൺസർ ജിജോജോർജ് മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമപ്രകാശ്,പ്രജീഷ്, അജയ്കുമാർ,സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.  വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു.
തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.നമഹ മാതൃസമിതി,ശിവമനോഹരി ഡാൻസ് അക്കാദമി,അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിൻ്റെ മാറ്റ് കൂട്ടി.നീതുഡാക്സ്,വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.  കുട്ടികൾക്കുള്ള സമ്മാനദാനത്തോട് ട കൂടി  വിഷു ആഘോഷങ്ങൾ സമാപിച്ചു .
Print Friendly, PDF & Email

Leave a Comment

More News