റോയി ആന്‍ഡ്രൂസ് ന്യൂജെഴ്സിയില്‍ നിര്യാതനായി

മോണ്ട്‌വില്‍ (ന്യൂജെഴ്സി): വാകത്താനം വള്ളിക്കാട്ട് പുതുവേലില്‍ പരേതനായ പി.വി. അന്ത്രയോസിന്റേയും മറിയാമ്മ അന്ത്രയോസിന്റേയും മകന്‍ റോയി ആന്‍ഡ്രൂസ് (54) ന്യൂജെഴ്സിയില്‍ നിര്യാതനായി.

ദീര്‍ഘകാലം കുവൈറ്റ് മഹാഇടവകയില്‍ അംഗവും, 2013-ല്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയില്‍ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അംഗമായും, മാനേജിംഗ് കമ്മിറ്റി അംഗമായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടി‌എ) ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പില്‍ സിനി റോയി. റോക്ക്‌ലാന്റ് സൈക്യാട്രിക് സെന്ററില്‍ സ്റ്റാഫ് നഴ്‌സ്. മക്കള്‍: ജെറി റോയി (സീറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി), റിയാ റോയി (റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി).

സഹോദരിമാര്‍: റെജി ദാസ് (ലിവിംഗ്‌സ്റ്റണ്‍ ന്യൂജേഴ്‌സി), മായാ ജേക്കബ് (കാൾഡ്‌വെൽ ന്യൂജേവ്‌സി), ഓമന സാജന്‍ (അയര്‍ലന്റ്, യു.കെ).

പൊതുദര്‍ശനം: ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8.30 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (50 Flanders-BartLey Road, Mount Olive, NJ 07836).

സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്ക്കാരം (225 Ridgelane Ave, East Hanover, NJ 07936).

 

Print Friendly, PDF & Email

Leave a Comment

More News