ലോക്‌സഭാ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നു

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് കുടുംബസദസ്സുകൾ സംഘടിപ്പിക്കുന്നു.

പൂക്കോട്ടൂർ പഞ്ചായത്തിലെ മുണ്ടിതൊടികയിലെ 61, 62 ബൂത്ത് കുടുംബസംഗമം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അശ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി കെ.വി. സഫീർഷ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഇബ്‌റാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ജില്ലാ കമ്മിറ്റിയംഗം ശാക്കിർ മോങ്ങം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്്‌ലിയാരകത്ത് തുടങ്ങിയവരും ജലീൽ കോഡൂർ, എ സദ്‌റുദ്ദീൻ, എ.എം ഇർഫാൻ നൗഫൽ, ഷഫീഖ് അഹ്‌മദ് തുടങ്ങിയ മണ്ഡലം-പഞ്ചായത്ത് നേതാക്കളും വിവിധ കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് സംസാരിക്കും.

സംഘ്പരിവാറിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ഇന്ത്യാമുന്നണിയെയും കേരളത്തിൽ യുഡിഎഫിനെയുമാണ് വെൽഫെയർ പാർട്ടി പിന്തുണക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News