അകാലത്തില്‍ മരണപെട്ട ബോജിയുടെ കുടുംബത്തിനു കെപിഎ യുടെ കൈത്താങ്ങ്‌

കൊല്ലം പ്രവാസി അസ്സോസിയേഷൻ – ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിനു കൊല്ലം പ്രവാസി അസ്സോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി.

കൊല്ലം പ്രവാസി അസോസിയേഷൻ സമാഹരിച്ച ധനസഹായവും, ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നല്‍കിയ രേഖ കെ.പി.എ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ വച്ച് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി. ചടങ്ങില്‍ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികള്‍ ആയ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍ ആയ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ ബിനു കുണ്ടറ ബോജിയുടെ സുഹൃത്ത്‌ പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News