ഇ.വി.എം അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്താൽ, രാജ്യത്തെ മുഴുവൻ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും ലക്ഷക്കണക്കിന് കേസുകൾ ഫയൽ ചെയ്യാൻ ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ തയ്യാറെടുക്കുന്നു

ന്യൂഡൽഹി: രാജ്യമെമ്പാടും മത്സരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥികളുടെ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറത്തിന്റെ’ നേതൃത്വത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കാൻ സാധ്യതയുള്ള ഇ.വി.എം ക്രമക്കേടുകൾക്കെതിരെ അതിശക്തമായ നിയമയുദ്ധത്തിനൊരുങ്ങുന്നു. ഇ.വി.എമ്മിൽ അട്ടിമറി നടത്തി ബിജെപി അധികാരം പിടിച്ചെടുത്താൽ, രാജ്യമെമ്പാടുമുള്ള കോടതികളും പോലീസ് സ്റ്റേഷനുകളിലും ലക്ഷക്കണക്കിന് പരാതികൾ കൊടുക്കുവാനാണ് ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ തയ്യാറെടുക്കുന്നത്. അതിനായി, രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുമായി 1000 അഭിഭാഷകരെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയതലത്തിൽ ഒരു “ലീഗൽ ടീമിന്റെ” രൂപീകരണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെണെന്ന്, ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ ചീഫ് കോർഡിനേറ്റർ രാജീവ് ജോസഫ് വ്യക്തമാക്കി.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എമ്മിൽ അട്ടിമറികൾ നടന്നെന്ന് രാജ്യവ്യാപകമായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആരും തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ്, ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളോടൊപ്പം, രാജ്യവ്യാപകമായ ഒരു നിയമയുദ്ധത്തിന് ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ തയ്യാറെടുക്കുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം രൂപീകരിച്ചിട്ട് ഒരു വർഷമായെങ്കിലും, ഇന്ത്യാ സഖ്യത്തിന്റേതായ ഒരു ‘വാർ റൂം’ രാജ്യത്തെവിടെയും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ, ഇന്ത്യാ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുവേണ്ടി, ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ എന്ന ജനകീയ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ, ഡെൽഹിയിൽ ഒരു ‘വാർ റൂം’ ആരംഭിച്ചുകഴിഞ്ഞു. ‘വാർ റൂമിന്റെ’ പ്രവർത്തനങ്ങൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും എത്തിക്കുന്നതിന്റെ ഭാഗമായി, എല്ലാ സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി അയ്യായിരം കോർഡിനേറ്റർമാരെയും ഇപ്പോൾ നിയമിച്ചുകൊണ്ടിരിക്കുകയാണ്.

‘വാർ റൂം’ കോർഡിനേറ്ററായി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരും, ‘ലീഗൽ ടീമിൽ’ അംഗമാകുവാൻ താത്പര്യമുള്ള അഭിഭാഷകരും, 9072795547, എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
———————————–

INDIA BLOC – SUPPORTERS FORUM
New Delhi.
Whatsapp: 9072795547

Print Friendly, PDF & Email

3 Thoughts to “ഇ.വി.എം അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്താൽ, രാജ്യത്തെ മുഴുവൻ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും ലക്ഷക്കണക്കിന് കേസുകൾ ഫയൽ ചെയ്യാൻ ‘ഇന്ത്യാ ബ്ളോക് – സപ്പോർട്ടേഴ്‌സ് ഫോറം’ തയ്യാറെടുക്കുന്നു”

  1. Mathukutty

    തീര്‍ച്ചയായും ഇത് അത്യാവശ്യം ആയി ചെയ്യണo.

  2. അഷറഫ്

    അനിവാര്യമായ കാര്യമാണ് ഞാനൊരു സാധാരണ പൗരൻ ആണ് എന്റെ പരിപൂർണ്ണ പിന്തുണ ഉറപ്പാക്കുന്നു

  3. Najmudheen Cheruthottam

    Yes Sure. Iam with this team.

Leave a Comment

More News