പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

ഫിലാഡല്‍ഫിയ : പമ്പ മലയാളി അസ്സോസിയേഷന്റെ  വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു.

കവയിത്രിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്‍കും. പെന്‍സില്‍വേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും  ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്നു് പ്രസിഡന്റ് റവ: ഫിലിപ്പ് മോഡയില്‍ അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് അലക്‌സ് തോമസ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേയ്ക്കും മാതൃദിനാഘോഷ പരിപാടികളിലേയ്ക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.

കൂടുതല്‍ വവരങ്ങള്‍ക്ക്: റവ: ഫിലിപ്പ് മോഡയില്‍, 267 565 0335, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്‌സ് തോമസ്: 215 850 5268

Print Friendly, PDF & Email

Leave a Comment

More News