ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു.

രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെടുന്നു. രുചികരമായ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്

പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ,ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.

ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്.

ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News