പ്ലസ് വണ്‍ സീറ്റ്: ഫ്രറ്റേണിറ്റിയുടെ പെറ്റീഷൻ കാരവന് തുടക്കം

മലപ്പുറം: മുൻ വർഷങ്ങളിലേതുപോലെ ജില്ലയിൽ തുടർന്ന് കൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെഅപര്യപ്തതയsക്കം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്.

പ്രതിസന്ധി മറികടക്കാൻ ശാശ്വതമായ പരിഹാരം ആവശ്യമാണ്. പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക എന്നുള്ളത് മാത്രമാണ് പരിഹാരം.

ഹയർ സെക്കന്ററിയിൽ ഓരോ ബാച്ചിലും 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചുകൊണ്ടാണ് താൽകാലികമായി പ്രശ്നം പരിഹരിച്ചു എന്ന് സർക്കാർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. 30 മുതൽ പരമാവധി 50കുട്ടികൾ പഠിക്കേണ്ട ക്ലാസ്സുകളിൽ ജില്ലയിൽ 65 കുട്ടികൾ തിക്കിഞെരുങ്ങി ഇരിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഭീകരമായ വിവേചനം മലപ്പുറത്തോട് തുടർന്ന് കൊണ്ടിരിക്കുന്നു യെന്നതിൻ്റെ ഉദാഹരമാണിത്.

നിയോജക മണ്ഡലം പ്രസിഡൻ്റുമാർ നേതൃത്വം നൽകുന്ന പെറ്റീഷൻ കാരവൻ ജില്ലയിൽ സജീവമായിരിക്കുകയാണ്.
എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പഞ്ചായത്ത് / മുൻസിപ്പൽ കൗൺസിലർമാർ ഉദ്യേഗസ്ഥർ, വിദ്വാഭ്യസ പ്രവർത്തകർ ,സാമുദായിക സംഘടന നേതാക്കൾ, സമര സമിതി നേതാക്കൾ, ദളിത് നേതാക്കൾ എന്നിവരെ സന്ദർശിക്കും.

പെറ്റീഷൻ കാരവൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ
ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡൻ്റ് വി.ടി.എസ്.ഉമർ തങ്ങൾ, ഫായിസ് എലാങ്കോട്, ജസീം കുളത്തൂർ, അജ്മൽ തോട്ടോളി, റമീസ് ഏറനാട് എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News