മർകസ് അലുംനി എജ്യുഫിനറ്റ് ബുധനാഴ്ച ആരംഭിക്കും

കോഴിക്കോട്: മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയിലെ സമഗ്ര കുതിപ്പ് ലക്ഷ്യം വെച്ച് മർകസ് അലുംനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എജ്യുഫിനറ്റ് ബുധനാഴ്ച ആരംഭിക്കും. രണ്ടു ദിവസങ്ങളായി കാലികറ്റ് ടവറിൽ നടക്കുന്ന ഈ വിദ്യാഭ്യാസ മേളയിൽ പ്രമുഖർ സംബന്ധിക്കും.

എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ശരിയായ ഭാവിയെയും കരിയർ സാധ്യതകളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് അവബോധം നൽകുകയും അവസരങ്ങളെ കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുകയും ചെയ്യുന്ന വിവിധ സെഷനുകളായാണ് എജ്യുഫിനറ്റ് സംവിധാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ-ഉന്നത പഠനമേഖലയിലെ പ്രമുഖരും സംരംഭകരും മത്സര പരീക്ഷാ റാങ്ക് ജേതാക്കളും ആധുനിക സാങ്കേതിക വിദഗ്ധരും സെഷനുകൾക്ക് നേതൃത്വം നൽകും. രാജ്യത്തെയും വിദേശത്തെയും ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ നേടുന്നതിനും മത്സര പരീക്ഷകളിൽ മാറ്റുരക്കുന്നതിനുമുള്ള ദിശാബോധവും മേള നൽകും. ഡയറ്റ് അടക്കമുള്ള വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന എജ്യുഫിനറ്റ് വിദ്യാഭ്യാസ രംഗത്ത് ഭാവി പദ്ധതികൾക്ക് രൂപം നൽകും.

കാലിക്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന്(ബുധൻ) രാവിലെ പത്തുമണിക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിക്കും. മർകസ് അലുംനി പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. നാളെ(വ്യാഴം)വൈകുന്നേരം ആറുമണി വരെ നീണ്ടു നിൽക്കുന്ന വിവിധ സെഷനുകളിലും സംഗമങ്ങളിലും കോഴിക്കോട് മേയർ ബീന ഫിലിപ്പ്, അഹ്‌മദ്‌ ദേവർകോവിൽ എംഎൽഎ, അഡ്വ. എ പ്രദീപ് കുമാർ, ഡെപ്യൂട്ടി മേയർ മുസഫർ അഹ്‌മദ്‌, മർകസ് നോളേജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദു നാസർ, വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രേഖ സി, ബി അബ്ദുൽ നാസർ ഐ എ എസ്, ഡോ.രാജൂ കൃഷ്ണൻ എസ്, ഡോ. ആസിഫ്, ഡോ. അജയൻ ആനന്ദ്, ഡോ. നിസാം, ഡോ. നാസർ കുന്നുമ്മൽ, ഡോ. അബ്ദുറഊഫ്, ഒമർ അബ്ദുസ്സലാം, വിഎം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, മുഹമ്മദ് ദിൽഷാദ്, ഡോ. ഇബ്‌റാഹീം അഫ്‌സൽ, മുഹമ്മദലി കിനാലൂർ, മുസ്തഫ പി എറയ്ക്കൽ, രാജഗോപാൽ, രാജീവൻ പി, ശാഹിദ്, അബ്ദുൽ ഫസൽ നൂറാനി, നൗഫൽ സംബന്ധിക്കും. മേളയുടെ ഭാഗമായി നാളെ വൈകുന്നേരം വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

 

Print Friendly, PDF & Email

Leave a Comment

More News