ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ ഗവ. കോളേജുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി മീറ്റ്

പാലക്കാട്: പ്ലസ് വൺ, ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിൽ ജില്ലയിൽ സീറ്റ് അപര്യാപ്തത രൂക്ഷമാണെന്നും പതിനായിരങ്ങൾ പുറത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ചൂണ്ടിക്കാട്ടി. മതിയായ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളില്ലാത്ത മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങളിൽ കോളേജ് അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സീറ്റ് അപര്യാപ്തതയിൽ സമ്മേളനത്തിൽ പ്രതിഷേധം നടന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അഭിവാദ്യ പ്രഭാഷണം നടത്തി. സിജി ട്രൈനർ ജസീല ഒറ്റപ്പാലം കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ആഷിഖ് ടി.എം, മുർഷിദ ബിൻത് സുബൈർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കലാപരിപാടികൾ നടന്നു. അസ്ന.എ, റസീന, റഫീഖ് പുതുപ്പള്ളിതെരുവ്, സഹ് ല ഇ.പി, മിർഷാദ്, സുഫൈദ, നൗഷാദ്, ഷിഫ, സുമയ്യ, അമീൻ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News