ഉത്തര കൊറിയ മലമൂത്ര വിസര്‍ജ്ജനം നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്

സിയോൾ: മലമൂത്രവിസർജ്ജനം വഹിക്കുന്ന ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് ഒഴുക്കിവിടുമെന്ന ഉത്തര കൊറിയയുടെ ഭീഷണി അവര്‍ നടപ്പിലാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. .

ദക്ഷിണ കൊറിയന്‍ സൈന്യം ബുധനാഴ്ച പുലർച്ചെ 90 ബലൂണുകൾ കണ്ടെത്തിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ബലൂണുകളില്‍ ചിലതിലുണ്ടായിരുന്ന പ്രചാരണ ലഘുലേഖകളും മറ്റു വസ്തുക്കളും രണ്ട് ദക്ഷിണ കൊറിയൻ അതിർത്തി പ്രവിശ്യകളിൽ ചിതറിക്കിടക്കുന്നതായി
റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ചില ബലൂണുകളിൽ മലിനജലം ചാക്കുകളിൽ തൂങ്ങിക്കിടക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. സ്ഥിരീകരിക്കാൻ പ്രയാസമാണെങ്കിലും, ഇരുണ്ട നിറവും ദുർഗന്ധവും കാരണം മലം ആണെന്ന് അനുമാനിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ ആഴ്ച ആദ്യം, ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകളും ദക്ഷിണ കൊറിയൻ പോപ്പ് സംസ്കാര ഉള്ളടക്കം നിറച്ച യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളും വഹിച്ചുകൊണ്ടുള്ള ബലൂണുകൾ ഉത്തര കൊറിയയിലേക്ക് വിക്ഷേപിച്ചതിന് “തിരിച്ചടി” നല്‍കിയതാണ് ഉത്തര കൊറിയ എന്നും പറയപ്പെടുന്നു.

അതിർത്തി പ്രദേശങ്ങളിലും ROK യുടെ ഉൾഭാഗത്തും പാഴ് പേപ്പറുകളും മാലിന്യങ്ങളും ചിതറിക്കിടക്കും, അവ നീക്കം ചെയ്യാൻ എത്രമാത്രം പരിശ്രമിക്കണമെന്ന് അത് നേരിട്ട് അനുഭവിക്കുമെന്നും ഉത്തര കൊറിയന്‍ ദേശീയ പ്രതിരോധ ഉപമന്ത്രി കിം കാങ് ഇൽ പറഞ്ഞു.

ഉത്തര കൊറിയയിൽ നിന്നുള്ള അജ്ഞാത വസ്തുക്കൾ കാരണം അതിർത്തി പ്രവിശ്യകളിലെ ചില ദക്ഷിണ കൊറിയൻ നിവാസികളോട് പുറത്തെ ജോലികളില്‍ നിന്ന് വിട്ടു നിൽക്കാൻ ബുധനാഴ്ച പുലർച്ചെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. അവര്‍ കണ്ടെത്തുന്ന വസ്തുക്കളിൽ എന്തെങ്കിലും സംശയാസ്പദമായി കാണുകയാണെങ്കില്‍ പ്രാദേശിക സർക്കാരുമായി ബന്ധപ്പെടാൻ താമസക്കാരെ ഉപദേശിച്ചു.

ഇതാദ്യമായല്ല ഉത്തരകൊറിയ മലം വഹിച്ചുകൊണ്ടുള്ള ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുന്നത്. 2016-ൽ, അതിർത്തിക്കടുത്തുള്ള ദക്ഷിണ കൊറിയൻ നിവാസികൾ സിഗരറ്റ് കുറ്റികൾ, കോംപാക്റ്റ് ഡിസ്കുകൾ, ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പർ എന്നിവ അടങ്ങിയ ബലൂണുകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.

പ്യോങ്‌യാങ് വിരുദ്ധ സാമഗ്രികളും മറ്റ് വസ്തുക്കളും വടക്കോട്ട് ഒഴുക്കുന്ന ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകളെക്കുറിച്ച് ഉത്തരകൊറിയയുടെ ഏകാധിപത്യ സർക്കാർ വർഷങ്ങളായി പരാതിപ്പെട്ടിരുന്നു. ലഘുലേഖകൾ പലപ്പോഴും ഉത്തരകൊറിയയുടെ മനുഷ്യാവകാശ രേഖയെ വിമർശിക്കുകയോ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ പരിഹസിക്കുകയോ ചെയ്യുന്നു, ചിലപ്പോൾ ഡോളർ ബില്ലുകൾ അല്ലെങ്കിൽ യുഎസ്ബി ഫ്ലാഷ് ഡ്രൈവുകൾ പോലുള്ള ഇനങ്ങള്‍ ആയിരിക്കും.

ഈ മാസം ആദ്യം, ഉത്തര കൊറിയൻ കൂറുമാറ്റക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ പാർക്ക് സാങ്-ഹാക്ക് 20 ഓളം വലിയ ബലൂണുകൾ ഉത്തര കൊറിയയിലേക്ക് അയച്ചു. ഇത്തരം വിക്ഷേപണങ്ങൾ നിരോധിക്കുന്ന നിയമം ദക്ഷിണ കൊറിയയുടെ ഭരണഘടനാ കോടതി റദ്ദാക്കിയതിന് ശേഷമുള്ള പാർക്കിൻ്റെ ആദ്യ വിക്ഷേപണമായിരുന്നു അത്.

Print Friendly, PDF & Email

Leave a Comment

More News