യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്

മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം.

അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത ധർമ്മം മാത്രമേ അവരും ചെയ്തിട്ടുള്ളു. താനറിയാതെ തനിക്കു ചുറ്റും രൂപപ്പെട്ട സാഹചര്യങ്ങളെ മറ്റ് പോംവഴികളില്ലാതെ ഏറ്റു വാങ്ങി മരണമോജീവിതമോ അനുഭവിക്കുകയായിരുന്നു എന്നേയുള്ളു.

നമ്മുടെ ജീവിതം നമ്മൾ സൃഷ്ടിച്ചതാണ് എന്ന മാർക്സിയൻ കാഴ്ച്ചപ്പാടിൽ ( നിന്റെ ശിലയും ശില്പിയും നീ തന്നെഎന്ന ) അഭിരമിക്കുന്നവർ സാക്ഷാൽ എട്ടുകാലി മമ്മൂഞ്ഞിന്റെ റോൾ മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്എന്ന് അവർ തിരിച്ചറിയേണ്ടതാണ്. ഇങ്ങനെ തിരിച്ചറിയുമ്പോളാണ് എല്ലാം കെട്ടിപ്പെറുക്കി ചൊവ്വയിൽ ചെന്ന്രക്ഷപ്പെടാം എന്ന ഉടായിപ്പ് സ്വപ്നം എത്ര ബാലിശമാണെന്ന് നമ്മൾ മനസ്സിലാക്കുന്നത്.

ഒന്നും നടക്കില്ല. നിങ്ങൾ വിലമതിക്കുന്ന നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയല്ല എന്നതാണ് സത്യം. അജ്ഞാതവും അപാരവുമായ ആദിയുടെ ചിന്താ ബോധം രൂപപ്പെടുത്തിയ സാഹചര്യങ്ങളുടെ ബാക്കിപത്രങ്ങളായി ഇപ്പോൾ ഇവിടെ ഇങ്ങിനെ നിങ്ങൾ ആയിരിക്കുന്നുവെന്നേയുള്ളു. നാളെ നമ്മൾ എങ്ങനെയാവണംഎന്നും എന്തായിരിക്കണമെന്നും ഉള്ളത് നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാൽ ഇന്ന് കയ്യിലുള്ള ജീവിതം ഒരുവിലപ്പെട്ട മുത്തായി കാത്ത് സൂക്ഷിക്കുക എന്നതാണ് നമ്മുടെ ധർമ്മം. നിങ്ങൾ എന്ന നിങ്ങളുടെ മുത്ത് അപരന്അസൗകര്യമാവാതെ വയ്ക്കുക എന്ന സാമൂഹ്യ ധർമ്മം ഒന്നാം പാഠമായി നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽബാക്കിയെല്ലാം പിന്നാലെ വന്നു കൊള്ളുന്നതാണ്.

നിന്റെ ശിലയും ശില്പിയും നീ തന്നെയാണ് എന്ന മാർക്സിയൻ ചിന്താ ധാര കുറേക്കൂടി പരിഷ്‌ക്കരിച്ച് നിന്നെഉണ്ടാക്കിയത് നിന്റെ തന്തയും തള്ളയുമാണെന്നു പറയുന്ന ചില സ്വതന്ത്ര ചിന്താ യുക്തിവാദി ബുദ്ധിജീവികളുണ്ട്. . അത് ശരിയാവാൻ ഇടയില്ല. എന്തുകൊണ്ടെന്നാൽ, ഇന്നലെ എന്ന അപ്പനിൽ നിന്ന് രൂപമെടുത്തഇന്ന് മാത്രമല്ലല്ലോ നീ ? ആദി മുതൽ നീ വരെയുള്ള സുദീർഘമായ ഒരു കാല ഘട്ടത്തിന്റെ സമ്പൂർണ്ണമായസംഭാവനയുടെ സജീവമായ ഒരു പ്രകട രൂപമാകുന്നുവല്ലോ നീ എന്ന ഇന്ന് ?

നീ എത്രയൊക്കെ തലയറഞ്ഞ് ശ്രമിച്ചാലും നിന്നെ ഒരു നൂറ്റിയിരുപത് വർഷങ്ങൾക്കും അപ്പുറത്തേക്ക് കൊണ്ട്പോകാൻ നിനക്കോ നിന്റെ നിലവിലുള്ള സംവിധാനങ്ങൾക്കോ സാധ്യമല്ല എന്നിരിക്കെ നാം കൊട്ടിഘോഷിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾ പോലും നമ്മുടെ നിയന്ത്രണത്തിൽ അല്ല സംഭവിക്കുന്നത് എന്ന്സമ്മതിക്കേണ്ടി വരുന്നുവല്ലോ ?

ഒരു വലിയ കടലിൽ നിന്ന് കോരിയെടുത്ത് കുപ്പിയിലാക്കപ്പെട്ട ജലം ആ കുപ്പിയുടെ ആകൃതിയിൽ രൂപം മാറിസ്വതന്ത്രമായിരിക്കുന്നതു പോലെ ഇപ്പോൾ നമ്മൾ ആയിരിക്കുന്നുവെന്നേയുള്ളു. ഇനി ആ കടലിലേക്ക് ഇതേജലം തിരിച്ചൊഴിക്കുകയാണെങ്കിൽ അവിടെയും നമ്മൾ എന്ന ജലമുണ്ട്. പക്ഷെ അത് കുപ്പിയുടെ ആകൃതിയിൽപ്രത്യേക ഐഡന്റിറ്റിയുമായി ഉണ്ടായിരുന്ന ഞാനോ നിങ്ങളോ ആയിട്ടല്ല. ആ സമുദ്രത്തിലെ അളവില്ലാത്തഅതിന്റെ ജല സ്വരൂപത്തിന്റെ ഭാഗമായി സമുദ്രജലം എന്ന അതിന്റെ പൊതു ഐഡന്റിറ്റിയുടെ ഭാഗമായിട്ടാവുംനമ്മളുണ്ടാവുക. വീണ്ടും ഇവിടെ നിന്ന് കോരി നിറയ്ക്കപ്പെടുന്ന പുതിയ കുപ്പികളിൽ നമ്മളുണ്ടോ ? തീർച്ചയായുംഉണ്ട്. അത് പുതിയ കുപ്പിയിൽ ഉൾച്ചേർന്നിരിക്കുന്ന പുതിയ ജലത്തിന്റെ പുതിയ ഐഡിന്റിറ്റിയുടെഭാഗമായിട്ടായിരിക്കും എന്ന് മാത്രം. നിരന്തരം കോരിയെടുക്കപ്പെടുകയും, നിരന്തരം തിരിച്ചൊഴിക്കപ്പെടുകയുംചെയ്യുന്ന പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ( പരിണാമം എന്ന് ശാസ്ത്രം.) ജീവിക്കുന്ന ഉദാഹരണങ്ങളായികണികകളായിരുന്ന നമ്മൾ വ്യത്യസ്ത രൂപങ്ങളിലോ, വ്യത്യസ്ത ഭാവങ്ങളിലോ, അതുമല്ലെങ്കിൽ ആയിരുന്നകണികകളായിത്തന്നെയോ പ്രപഞ്ച ഭണ്ഡാഗാരത്തിൽ എന്നുമെന്നും നമ്മളുണ്ടാവും. പുനർജ്ജന്മങ്ങളുടെപൂർവകാല സമസ്യകൾ പൂരിപ്പിക്കാനിറങ്ങിയ പഴയ കാല ആചാര്യന്മാർക്ക് ഈ സമസ്യകൾ ഇത്രയ്ക്കുആഴത്തിൽ മനസ്സിലാവാതെ പോയത് കൊണ്ടായിരിക്കണം യുക്തി വാദികളുടെയും സ്വതന്ത്ര ചിന്തകരുടെയുംതൊലിപ്പുറമെയുള്ള ആക്രമണങ്ങൾക്ക് നിരന്തരം അവർ പാത്രങ്ങളായിക്കൊണ്ടിരിക്കുന്നത്. ?

മറ്റു ജീവി വർഗ്ഗങ്ങളിൽ കേവലം ഒന്ന് മാത്രമായി നിസ്സഹായനും നിരവലംബനുമായ ഒരു ജീവി മാത്രമാണ്മനുഷ്യൻ. വിശേഷ ബുദ്ധിയുണ്ട് എന്ന അവകാശ ബോധത്തോടെ സ്വന്തം മനസ്സിൽ രൂപപ്പെടുന്ന മോഹങ്ങളുടെ, സ്വപ്നങ്ങളുടെ ഒരു വർണ്ണ വല സൂക്ഷിക്കുവാനും ഭാവിയുടെ ആഴങ്ങളിലേക്ക് അത് വീശിയെറിയുവാൻസാധിക്കുന്നു എന്നതുമാണ് അവന്റെ പ്രത്യേകത.

നിങ്ങളുടെയോ നിങ്ങളുടെ മുൻതലമുറകളുടെയോ വലിയ സഹായമൊന്നുമില്ലാതെ, മാവിൽ നിന്ന് പഴുത്തു വീണമാങ്ങ മുളച്ച് മറ്റൊരു മാവായിത്തീരുന്നത് പോലെ ജന്മങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലുംധൂളികളിൽ നിന്ന് കൂട്ടിച്ചേർക്കപ്പെടുകയും അകത്ത് മുനിഞ്ഞു കത്തുന്ന മുട്ടവിളക്കായി ആത്മാവ് എന്നൊ ജീവൻഎന്നോ മനസ്സ് എന്നോ ഒക്കെ വിളിക്കാവുന്ന സ്വപ്നങ്ങളുടെ ഒരു തിരിനാളം കൊളുത്തി വയ്ക്കപ്പെടുകയുംചെയ്ത ഈ ജന്മം ഒരു അനുഗ്രഹമാണ്, സൗഭാഗ്യമാണ് ! ഈ പ്രകാശം ആവുന്നത്ര സഹജീവികൾക്ക്വെളിച്ചമായി ഭവിക്കുവാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട്, അതെ മുന്നോട്ടു പോവുകയാണ് ആഗോള മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ നമുക്ക് വേണ്ടത്. നിലത്തെ പൊടിയിൽ നിന്ന് വേർതിരിക്കപ്പെട്ട്നിങ്ങളായി രൂപം മാറിയ നിങ്ങളിൽ നിന്ന് പ്രപഞ്ചം പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ്, പ്രപഞ്ചത്തിനു ഒരുശില്പിയുണ്ടെങ്കിൽ സ്വാഭാവികമായി ആ ശില്പിയും.

Print Friendly, PDF & Email

Leave a Comment

More News