പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു

ന്യുയോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്.

പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.

1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.

ഗ്ലോബൽ ഇന്ത്യൻ കൗൺസിലിൻ്റെ ന്യു യോർക്ക് ചാപ്റ്ററിൻ്റെ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതൃത്വപരമായ റോളുകൾ വഹിച്ചിരുന്ന അനിൽ കമ്മ്യൂണിറ്റി സേവനത്തിനായി സമർപ്പിതനുമായിരുന്നു. ഷെൽട്ടർ റോക്ക് ചർച്ചിലെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.

ഉത്തമ ക്രൈസ്തവ വിശ്വാസി ആയിരുന്നു അനിൽ. സുവിശേഷം പ്രചരിപ്പിക്കുന്നതിനും തൻ്റെ എളിമയിലും ദയയിലും യേശുവിൻ്റെ സ്നേഹം പ്രകടിപ്പിക്കുന്നതിനുമുള്ള ജീവിതത്തിനായി സ്വയം സമർപ്പിച്ചു. തൻ്റെ വിശ്വാസത്തിൽ ഉറച്ചുനിന്ന അദ്ദേഹം മക്കളോട് എപ്പോഴും പറഞ്ഞു, ‘പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക, നിങ്ങളുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കരുത്.’ – സദൃശവാക്യങ്ങൾ 3:5.

സംസ്കാരം പിന്നീട് ന്യുയോർക്കിൽ .

കൂടുതൽ വിവരങ്ങൾക്ക് 212 466 6001 അല്ലെങ്കിൽ 516 610 0095.

Print Friendly, PDF & Email

Leave a Comment

More News