ദക്ഷിണാഫ്രിക്കയിൽ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും

ദക്ഷിണാഫ്രിക്കയിൽ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ബുധനാഴ്ച അതായത് ഇന്ന് നടക്കുമെന്ന് ദക്ഷിണാഫ്രിക്കയിലെ ഇൻഡിപെൻഡൻ്റ് ഇലക്ടറൽ കമ്മീഷൻ (ഐഇസി) അറിയിച്ചു.

വോട്ടർമാർ റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. പ്രത്യേക വോട്ടെടുപ്പിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസത്തിൽ 937,144 വോട്ടർമാർ പങ്കെടുത്തത് ഐഇസിയെ പ്രോത്സാഹിപ്പിച്ചതായി ഐഇസി ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വൈകല്യമോ പ്രായാധിക്യമോ മറ്റ് കാരണങ്ങളാൽ തെരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കുകയോ പോളിംഗ് സ്റ്റേഷനുകളിൽ പോകാൻ കഴിയാതിരിക്കുകയോ ചെയ്യുന്നവർക്കാണ് ഈ വോട്ടിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ കണക്ക് വളരെ കൂടുതലാണെന്ന് ഐഇസി ചീഫ് എക്‌സിക്യൂട്ടീവ് സൈ മമബോളോ പറഞ്ഞു. കൂടാതെ, മികച്ച വോട്ടിംഗ് ശതമാനത്തിന് ഇത് ഒരു നല്ല സൂചനയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വീടുവീടാന്തരം കയറിയിറങ്ങി വോട്ടർമാരെ കണ്ട തിരഞ്ഞെടുപ്പ് ജീവനക്കാരുടെ കഠിനാധ്വാനം തങ്ങളിൽ മതിപ്പുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. അല്ലായിരുന്നെങ്കിൽ ഇത്രയധികം വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും, കമ്മീഷൻ അതിൻ്റെ പ്രവർത്തനങ്ങളിലോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയോ നിയമവിരുദ്ധമായി പെരുമാറിയ സംഭവങ്ങളിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, അനുഭാവികൾ, സാധാരണ പൗരന്മാർ എന്നിവരുൾപ്പെടെ എല്ലാ ദക്ഷിണാഫ്രിക്കക്കാരോടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അവരുടെ ഉത്തരവാദിത്തങ്ങൾ തടസ്സമില്ലാതെ നിർവഹിക്കാൻ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News